രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം ;എസ് .എഫ്.ഐ.നേതാക്കളെ AKG സെന്ററിൽ വിളിച്ചു വരുത്തി1 min read

25/6/22

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ. നേതൃത്വത്തെ സി.പി.എം. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സി.പി.എം. നേതൃത്വം വിളിച്ചുവരുത്തിയത്. വയനാട്ടിലെ സംഭവത്തില്‍ എസ്.എഫ്.ഐ.യില്‍നിന്ന് വിശദീകരണം തേടാന്‍ സി.പി.എം. കഴിഞ്ഞദിവസം തന്നെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും ശനിയാഴ്ച രാവിലെ എ.കെ.ജി. സെന്ററിലേക്ക് വിളിച്ചുവരുത്തിയത്.

അതേസമയം, വയനാട്ടിലെ അക്രമസംഭവത്തില്‍ തെറ്റുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ ഇടപെടും. എന്നാല്‍ അക്കാര്യത്തില്‍ എം.പി.യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതില്‍ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *