തിരുവനന്തപുരം :എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്. എക്സാലോജികിനെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കേന്ദ്ര സര്‍ക്കാരും എസ്‌എഫ്‌ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി. അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്‌എഫ്‌ഐഒ സംഘം. അന്വേഷണത്തില്‍ എക്സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്‍റെ ഹര്‍ജി.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോണിന്‍റെ ആരോപണം. എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വാദം.
വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും ,വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനിയും തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റില്‍ കാണിക്കുന്നത്. ഡയറക്ടറായ വീണയില്‍ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്‍റെ വായ്പയാണ് യഥാർത്ഥത്തില്‍ കമ്ബനി മൂലധനമെന്നാണ് ഷോണിന്‍റെ വാദം. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇക്കാര്യം സഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിന്‍റെ ആവശ്യം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷോണ്‍ വീണ വിജയനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്ത് വന്നത്.
കൂടാതെ മാസപ്പടികേസില്‍ കേന്ദ്ര അന്വേഷണത്തിന് തടയിടാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടിയും ഇന്ന് ലഭിച്ചു . പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌ഐഡിസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെയും ആർ ഒ.സിയുടേയും അന്വേഷണങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌ഐ.ഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് ചോദിച്ച കോടതി, കേന്ദ്ര ഏജൻസികളുടെ പരിശഓധനയും അന്വഷണവും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി.