6/6/23
കൊച്ചി :വിവാദങ്ങൾ പരീക്ഷ കൺട്രോളർഅന്വേഷിക്കണമെന്ന് പരീക്ഷ എഴുതാതെ, മാർക്കില്ലാതെ വിജയിച്ച SFI സംസ്ഥാന സെക്രട്ടറി ആർഷോ.പരീക്ഷ ദിവസം താൻ തിരുവനന്തപുരതായിരുന്നു.വിദ്യയെ തനിക്ക് അറിയാം, കൂടുതൽ ഒന്നും അറിയില്ലെന്ന് ആർഷോ പറഞ്ഞു.
നേരത്തെ ആർഷോക്കെതിരെ കെ എസ് യൂ രംഗത്തെത്തിയിരുന്നു.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ വിഷയങ്ങളും മാര്‍ക്കും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിജയികളുടെ പട്ടികയില്‍ ഇയാളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ആര്‍ഷോ ജയിച്ചെന്ന പട്ടിക മഹാരാജാസ് കോളേജ് തിരുത്തി. ആര്‍ഷോ തോറ്റതായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. സ്വയംഭരണാവകാശമുള്ള കോളേജാണ് എറണാകുളം മഹാരാജാസ്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവന്നത്. ആര്‍ഷോയുടെ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ‘പൂജ്യം’ മാര്‍ക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തി.