26/1/23
തിരുവല്ല :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കർത്താവുമായ കെ. സി. ഷഡാനനൻനായരുടെ 157മത് ജയന്തി ആഘോഷങ്ങൾ ഇന്ന്തിരുവല്ല കൊറ്റനാട് കൃഷ്ണൻ നായർ നഗറിൽ(സത്രം ആഡിറ്റോറിയാം )സംഘടിപ്പിക്കുമെന്ന് കെ. സി. ഷഡാനനൻനായർ സ്മാരക ആചാര്യശ്രീ ഷഡാനന വിദ്യാപീഠം അറിയിച്ചു. ചടങ്ങ് മുൻ ഗതാഗത വകുപ്പ് മന്ത്രി മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 2023ലെ ഷഡാനന ജ്യോതി പുരസ്‌കാരം G.കുട്ടപ്പന് സമ്മാനിക്കും. മറ്റ് പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നായർ സമുദായങ്ങൾക്കിടയിൽ നിലനിന്നിരുന്ന അന്തവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ശബ്‌ദിച്ച വ്യക്തിത്വമാണ് കെ സി ഷഡാനനൻനായർ. അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച ആദ്യ സംഘടനയാണ് asvp