ശംഖുമുദ്ര പുരസ്‌കാരം 2025″ പ്രഖ്യാപിച്ചു1 min read

മലയാളത്തിലെ ആദ്യ സിനിമ ന്യൂസ് & എന്റര്‍ടൈൻമെന്റ് ഐ പി ടി വി (IPTV) ചാനല്‍ ആണ് പുലരി ടി വി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിലിം, ഷോര്‍ട് ഫിലിം, ടെലിവിഷന്‍, ആല്‍ബം മേഖലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി പുലരി ടിവി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് നടത്തിവരുന്നു. ഈ വർഷം മുതല്‍ വിവിധമേഖലയിലെ കലാകാരന്മാരെ ആദരിക്കാനായി ശംഖുമുദ്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു.

*ശ്രീ. വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍* (ചലച്ചിത്ര സീരിയല്‍ നടന്‍, കാഥികന്‍) ജൂറി ചെയര്‍മാനായും, *ശ്രീ. സി. വി. പ്രേംകുമാര്‍* (ചലച്ചിത്ര, ടെലിവിഷന്‍ നാടക (നീലക്കുയില്‍) സംവിധായകന്‍), *ശ്രീ. അജയ് തുണ്ടത്തില്‍* (ചലച്ചിത്ര പി ആര്‍ ഓ, മുന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ) എന്നിവര്‍ ജൂറി അംഗങ്ങളുമായുള്ള സമിതിയാണ് പ്രഥമ ശംഖുമുദ്ര പുരസ്‌കാരത്തിനുള്ള അർഹരെ കണ്ടെത്തിയത്.

*2025 മെയ് 18 ഞായറാഴ്ച ‘ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം. സി. എ. ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുന്നതായിരിക്കും.*

ശംഖുമുദ്ര പുരസ്കാരം 2025 ൽ അർഹരായവർ

*കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
1. എളനാട് പ്രദീപ് ദാമോദരൻ – കവി, ഗാനരചയിതാവ്
2. ബിന്ദു രവി – കവയത്രി, ഗാനരചയിതാവ്, നർത്തകി
3. ലളിത അശോക് – കവയിത്രി, കഥാകൃത്ത്, നോവലിസ്റ്റ്
4. വാസു അരീക്കോട്- കവി, ഗാനരചയിതാവ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്5. വിജയാ മുരളീധരൻ – കവയിത്രി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്
6. Dr.സിന്ധു ഹരികുമാർ – കവി, ഗാനരചയിതാവ്, ഹോമിയോപ്പതി ഡോക്ടർ
7 വി. എസ്. ലതാ റാണി – സിനിമ പിന്നണി ഗായിക, അദ്ധ്യാപിക
8. രജനി ഗണേഷ് – കവയിത്രി, കഥാകൃത്ത്, അഭിനേത്രി, സംവിധായിക
9. അജയ് വെള്ളരിപ്പണ – കവി, ഗാന രചയിതാവ്, ഗായകൻ
10. എസ് ശ്രീകാന്ത് അയ്മനം – കവി, ഗ്രന്ഥരചയിതാവ്, വേൾഡ് റെക്കോർഡ് വിന്നർ
11. അഞ്ജലി ശിവകാമി – കവയിത്രി, അദ്ധ്യാപിക
12. മണികണ്ഠൻ അണക്കത്തിൽ – കവി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്
13. ശുഭശ്രീ രാമൻ നെൻമിനിശ്ശേരി- കവയിത്രി, ചെറുകഥാകൃത്ത്
14. എം.ഭാസ്കരൻ – കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകൻ
15. ഉണ്ണി ആറ്റിങ്ങൽ – ആകാശവാണി ഡ്രാമാ ആർട്ടിസ്റ്റ് നോവലിസ്റ്റ്, നാടകകൃത്ത്, പ്രഭാഷകൻ, അധ്യാപകൻ
16. സി. ജി. ഗിരിജൻ ആചാരി – കവി, കഥാകൃത്ത്, നാടകകൃത്ത്, അഭിനേതാവ്, സംഗീത സംവിധായകൻ
17. തൊഴുവൻകോട് ജയൻ – കവി, കഥാകൃത്ത്, നാടകകൃത്ത് , തിരക്കഥാകൃത്ത്, സംവിധായകൻ
18. രാജു കുന്നക്കാട്ട് – കവി, നാടകകൃത്ത്, ചെറുകഥാകൃത്ത്, ഗ്രന്ഥകർത്താവ്, നടൻ, സാംസ്‌കാരിക പ്രവർത്തകൻ

*കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
19. ആർ. പി. ക്രിസ്റ്റി – ഗാനരചയിതാവ്
20. ചന്ദ്രശേഖർ. ബി – ഗായകൻ
21. നോർബെർട് കെ. ജെ – സംഗീത സംവിധായകൻ

*സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
22. ഷെറീഫ് കാവലാട് – ഗ്രന്ഥരചയിതാവ്
23. അങ്കിത. എസ്. ബാബു – നോവലിസ്റ്റ്
24. രാജേഷ് ബാബു – ഓട്ടോമൊബൈൽ പുസ്തക ഗ്രന്ഥകർത്താവ്

*അദ്ധ്യാപന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
25. ഡോ. വിൽ‌സൺ ജോസ് – അദ്ധ്യാപകൻ

*ഇംഗ്ലീഷ് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
26. ഡോ. രേണുക കെ. പി – ഇംഗ്ലീഷ് ഷോർട് സ്റ്റോറി റൈറ്റർ, ആർട്ടിക്കിൾ റൈറ്റർ

*ചലച്ചിത്ര കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുമുള്ള പുരസ്‌കാരം*
27. അയ്മനം സാജൻ – സിനിമ പി ആർ ഓ
28. സാംലാൽ പി തോമസ് – ചലച്ചിത്ര ക്യാമറാമാൻ
29. അലോഷ്യസ് പെരേര – ചലച്ചിത്ര പിന്നണി ഗായകൻ
30. പ്രതീഷ് ശേഖർ – സൗത്ത് ഇന്ത്യൻ സിനിമാ പി ആർ ഓ/സിനിമാ ഇന്റർവ്യൂവർ/ അവതാരകൻ
31. മഹേഷ്. സി. എസ് – സിനിമ- സീരിയൽ ഡബ്ബിംഗ് ആർട്ടിസ്റ്റ്
32. ജിന്റോ തോമസ് – തിരക്കഥാകൃത്ത്, പരസ്യ-ഡോക്യുമെന്ററി-ചലച്ചിത്ര സംവിധായകൻ
33. സജീവ് വ്യാസ – ഫിലിം ഡയറക്ടർ , ഫോട്ടോഗ്രാഫർ, റൈറ്റർ , വിഷ്വൽ എഫക്ട് ആർട്ടിസ്റ്റ്
34. ശ്രീജിത്ത് മരിയൽ – നടൻ, നർത്തകൻ, സംവിധായകൻ

*സാമൂഹിക-ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
35. സുനിൽ സുരേന്ദ്രൻ – സാമൂഹിക പ്രവർത്തകൻ
36. വിനയചന്ദ്രൻ നായർ – ജീവകാരുണ്യ പ്രവർത്തകൻ, ഗായകൻ
37. ഉദയാ ഗിരിജ – ജീവകാരുണ്യ പ്രവർത്തക
38. രഞ്ജിത്ത് ചന്ദ്രൻ – ജീവകാരുണ്യ പ്രവർത്തകൻ
39. പുഷ്പ മങ്കട – സാമൂഹിക-ജീവ കാരുണ്യ പ്രവർത്തക
40. ശോഭ വത്സൻ- മൃഗസ്നേഹി, ജീവകാരുണ്യ പ്രവർത്തക, കവയത്രി

*ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
41. എസ്. രാജൻ ബാബു- ഫിസിയോതെറാപിസ്റ്റ്
42. വിനു മോഹൻ- ഫിറ്റ്നസ് ട്രെയിനർ, ബോഡി ബിൽഡർ, ഏഷ്യൻ റെക്കോർഡ് ഹോൾഡർ

*വിവിധ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
43. ലക്ഷ്മി. ജി – ഡോക്ടർ, നർത്തകി, ചലച്ചിത്ര നിർമ്മാതാവ്, വ്യവസായിക പ്രമുഖ
44. പ്രണവ് ഏക – നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ,എഴുത്തുകാരൻ, പ്രോഗ്രാം പ്രൊഡ്യൂസർ, പരിശീലകൻ,പ്രഭാഷകൻ
45. ജയൻ. വി. പോറ്റി – അസ്‌ട്രോളാജർ, നടൻ
46. അജ്നാസ് കൂടരഞ്ഞി – മിമിക്രി ആർട്ടിസ്റ്റ്, അവതാരകൻ, റിപ്പോർട്ടർ, അനൗൺസർ, ഫുട്ബോൾ കമന്റേറ്റർ
47. സന്ധ്യാ ജയേഷ് പുളിമാത്ത് – കവയിത്രി, കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹിക പ്രവർത്തക
48. സുനിൽ. എസ്.പി – സംഗീത സംവിധായകൻ, മാർഷൽ ആർട്സ് ട്രയിനർ
49. ഡോ. പ്രവീൺ ഇറവങ്കര – നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, ലൈവ് കമന്റേറ്റർ
50. ശരത് ചന്ദ്രൻ മാറോളി – ചിത്രകാരൻ, ശില്പി, നാടകകൃത്ത്, ഗാനരചയിതാവ്, മേക്കപ്പ് മാൻ, സംവിധായകൻ, പൊതുപ്രവർത്തകൻ
51. ലക്ഷ്മണൻ. കെ – ചലച്ചിത്ര പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ, ഗാനരചയിതാവ്, സംവിധായകൻ

*പ്രോഗ്രാം അവതരണ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
52. എം.എച്ച്. സുലൈമാൻ – പ്രോഗ്രാം അവതാരകൻ
53. അൻസിൽ നജുമുദീൻ – പ്രോഗ്രാം അവതാരകൻ

*കാർഷികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
54. എ. എസ്. മുജീബ് റഹ്മാൻ – തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, ആട് ഫാം

*വ്യാവസായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*
55. സുകന്യ തമ്പി – ഓൺലൈൻ ഉടമ

Leave a Reply

Your email address will not be published. Required fields are marked *