ഷിരൂർ :ആറു ദിവസമായി മൺ കൂനയിൽ കുടുങ്ങി കിടക്കുന്ന അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യം എത്തും. അർജുന്റെ ബന്ധുക്കളുടെ നിരന്തര അഭ്യർത്ഥന പ്രകാരമാണ് സൈന്യം എത്തുന്നത്.
ഏകദേശം ആറ് മീറ്റര്‍ മുതല്‍ ഒൻപത് മീറ്റർ വരെയാണ് മണ്‍കൂന. അത് നീക്കം ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു മുന്‍കയ്യും ഇതുവരെ എടുത്തിട്ടില്ല. ഇനി സൈന്യമെത്തിയ ശേഷമാണ് ഈ മണ്‍കൂന നീക്കം ചെയ്യുക. മണ്‍കൂനയ്‌ക്കുള്ളിലെ ലോറിയുടെ സ്ഥാനം റഡാര്‍ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. സുരത്കല്‍ എന്‍ഐടിയിലെ വിദഗ്ധരാണ് റഡാര്‍ ഉപയോഗിച്ച് ലോറിയുടെ സ്ഥാനം കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് ഇത് ലോറിയല്ലെന്നും മണ്ണിനുണ്ണിലെ ഏതോ പാറക്കഷണമാണെന്നും സ്ഥിരീകരിച്ചതോടെ നിരാശ പരന്നു. എന്നാല്‍ രണ്ടാം ഘട്ട റഡാര്‍ പരിശോധനയില്‍ ഒരു സിഗ്നല്‍ ലഭിച്ചതായാണ് പുതിയ വിവരം. നേരത്തെ മറ്റ് മൂന്ന് സിഗ്നലുകളും ലഭിച്ചിരുന്നു. ഇത് അര്‍ജുനെ കണ്ടെത്താനുള്ള സൈന്യത്തിന്റെ ജോലി എളുപ്പമാക്കും.