തൃശ്ശൂർ :വനിതാ സംവരണ ബിൽ സുപ്രധാന ചുവടുവയിപ്പ് ആണെന്നും,ബില്ലിനെ സ്വാഗതം ചെയ്യുന്നതായും ശോഭന.കേരളത്തിന്റെ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ താനും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു. വരും തലമുറയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുന്നേറാന്‍ അങ്ങേയറ്റം പ്രചോദനം നല്കുന്ന വനിത സംവരണ ബില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പാസായിരിക്കുകയാണ്. അങ്ങേയറ്റം അഭിമാനത്തോടെ തന്നെ പോലെ ഓരോ സ്ത്രീകളും ബില്ലിനെ നോക്കിക്കാണും എന്ന് ആത്മാര്‍ത്ഥമായി കരുതുന്നുവെന്ന് നടി ശോഭന പറഞ്ഞു.
പല മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം എണ്ണത്തില്‍ വളരെ കുറവാണ്. സയന്‍സ്, ടെക്നോളജി, മാതമാറ്റിക്സ്, എഞ്ചിനീയറിങ്, ഐടി, സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. ‘സ്ത്രീകളെ ദേവതമാരായി ആരാധിച്ച് പോരുന്ന സംസ്കാരമാണ് നമ്മുടെ ഇന്ത്യയില്‍. എന്നാലും പല മേഖലകളിലും അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരായി കരുതപ്പെടുന്നുണ്ട്. കഴിവും നിശ്ചയദാര്‍ഢ്യവുമുള്ള നമ്മുടെ യുവതികള്‍ക്ക് വിശാലമായ ആകാശത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് ആകട്ടെ വനിത സംവരണ ബില്‍ എന്ന് ആശംസിക്കുന്നു’; ശോഭന പറഞ്ഞു.
ഒരു ഭാരതീയന് എന്ന നിലയില്‍ ഞാനും ഏറെ പ്രതീക്ഷയോടെ വനിത സംരക്ഷണ ബില്ലിനെ നോക്കിക്കാണുന്നു. മോദിജിയോടൊപ്പം വേദിപങ്കിടാന്‍ അവസരം നല്‍കിയതിന് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.