ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ മരിച്ചു.1 min read

പാലക്കാട് : ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ മരിച്ചു. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.

ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. ഷൊര്‍ണൂര്‍ പാലത്തിന് വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം.

മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്്. ഇവര്‍ റെയില്‍വെയുടെ കരാര്‍ ശുചീകരണ തൊഴിലാളികളാണ്. ട്രെയിന്‍ വരുന്നതിനെ കുറിച്ച് ഇവര്‍ക്ക് അറിവ് കിട്ടിയില്ലെന്നാണ് സൂചന.

ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് ചാടുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം.

നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *