13/10/22
ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശുഭദിനം സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം പൂർത്തിയായി അണിയറ പ്രവർത്തകരുടെ പേര് തെളിയുമ്പോൾ സ്ക്രീനിനൊപ്പം ഒരു സെൽഫി എടുക്കുക. 50,000, 25,000, 10.000 , 5,000, 1000 x 10 എന്നിങ്ങനെയാണ് സമ്മാനഘടന . സെൽഫികൾ അയക്കേണ്ട നമ്പർ 7034293333.
ഹരീഷ് കണാരൻ ,രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, ജയകൃഷ്ണൻ , മറീന മൈക്കിൾ , മാല പാർവ്വതി, ഇടവേള ബാബു, കോട്ടയം പ്രദീപ്, അരുന്ധതി നായർ , മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവരും അഭിനയിക്കുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് നിർമ്മാണം . എഡിറ്റിംഗും സംവിധാനവും ശിവറാം മണി. പി ആർ ഓ -അജയ് തുണ്ടത്തിൽ