27/2/23
തിരുവനന്തപുരം :ശിവസേന നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം ഇന്നലെ ആലുംമൂട് രചന കോളേജിൽ വച്ച് കൂടുകയുണ്ടായി .പ്രസ്തുത സമ്മേളനം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി തിരുമംഗലം സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ശിവസേന സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ അഡ്വ ഇരുമ്പിൽ വിജയൻ അവർകൾ ഉത്‌ഘാടനം ചെയ്ത് സംസാരിച്ചു .മുഖ്യ പ്രഭാഷണം ശിവസേന ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ നിർവഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി ശാസ്തമംഗലം ഹരി ,പേരൂർക്കട ഷിബു,ഒറ്റശേഖരമംഗലം വിനീത് ,ആറ്റുകാൽ സുരേഷ് , ബി ജെ പി നേതാവ് അഡ്വ രഞ്ജിത് ചന്ദ്രൻ,പരശുവയ്ക്കൽ അരുൺഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .യോഗത്തിൽ പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു .മണ്ഡലം പ്രസിഡന്റ് വൈശാഖ് ,മണ്ഡലം സെക്രട്ടറി ശിവപ്രകാശ് വർക്കിംഗ് പ്രസിഡന്റ് മൈലച്ചൽ പ്രഭാകരൻ നായർ ,മണ്ഡലം ഓർഗ സെക്രട്ടറി വെൺപകൽ ജയകുമാർ ,ജോ സെക്രട്ടറി രാജേന്ദ്രൻ , ഷിബു ,ആറാലുമൂട് ഷിബു ,വൈ പ്രസിഡന്റ് ശിവൻകുട്ടി ട്രഷറർ അരങ്കമുകൾ അനീഷ് ,വനിതാ സേന പ്രസിഡന്റ് ആർ മീന എന്നിവരെ തെരഞ്ഞെടുത്തു .