തിരുവനന്തപുരം :കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ LBS പാപ്പനംകോട് സൂര്യചന്ദ്ര സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് ട്രെയിനിങ് സെന്ററിൽ ആരംഭിച്ച സ്കിൽ സെന്ററിന്റെ പ്രവർത്തനോൽഘടനം രജിസ്റേഷൻ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. നെയ്യാറ്റിൻകര MLA ശ്രീ ആൻസലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ശ്രീമതി മേലാംകോട് SK ശ്രീദേവി മുഖ്യ അഥിതി ആയിരുന്നു. CVC ജനറൽ സെക്രട്ടറി അയ്യപ്പൻ നായർ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പാളയം രാജൻ, NCP ജനറൽ സെക്രട്ടറി ബാബു സുരേഷ്, VFS ട്രഷറർ നിധിൻ, പാളയം സതീഷ്, Dr തിമോത്തീ, മുല്ലരിക്കോണം അനി എന്നിവർ സംസാരിച്ചു. സ്കിൽ സെന്റർ മാനേജിങ് ഡയറക്ടർ R ചന്ദ്രശേഖരൻ സ്വാഗതാവും, വിഷൻ ഫിലിം സൊസൈറ്റി സെക്രട്ടറി പെരിങ്ങമല ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.
2025-01-16