കെ. കെ. മഹേശ്വരന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണം, വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ സർക്കാർ തയാറാകണം :SNDP സംരക്ഷണ സമിതി1 min read

 

തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗത്തിൽ കമ്പനി നിയമം 208 മുതൽ 210 വരെയുള്ള വകുപ്പുകൾ പ്രകാരം സമഗ്രമായ അന്വേഷണം നടത്തുവാൻ സർക്കാർ തയാറാകണമെന്നും,
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രീണനം കിട്ടിയത് വെളളാപ്പള്ളിയ്ക്ക് മാത്രമാണെന്നും SNDP സംരക്ഷണസമിതി.
വൈദ്യരെ സ്വയം ചികിത്സിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും നേതാക്കൾ പറയുന്നു.

എസ്.എൻ.ഡി.പി യോഗത്തിൽ ആയിര കണക്കിന് വ്യാജ അംഗങ്ങളെ ചേർക്കുകയും കമ്പനി നിയമത്തിന് വിരുദ്ധമായി അംഗത്വ ലിസ്റ്റ് ഉണ്ടാക്കുകയും എസ്.എൻ.ഡി.പി യോഗത്തി നെയും യൂണിയനുകളുടെയും ശാഖകളുടെയും കോടിക്കണക്കിന് രൂപയുടെ സമ്പത്ത് വിറ്റ് തുലയ്ക്കുകയും,ബാങ്കുകളിൽ നിന്ന് മൈക്രോ ഫിനാൻസ് നടത്തി തട്ടിപ്പ് നടത്തുകയും വിജിലൻസ് അന്വേഷണത്തിൽ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത യോഗം ഭാരവാഹികളെ പുറത്താക്കി എസ്.എൻ.ഡി.പി യോഗത്തിൽ നടന്ന ഗുരുത രമായ ക്രമക്കേടും തട്ടിപ്പും കമ്പനി നിയമ ലംഘ
നങ്ങളും ഉന്നത അന്വേഷണ ഉദ്യോഗസ്ഥരെ വച്ച് അന്വേഷിക്കു വാനും കുറ്റവാളികൾക്കെതിരെ നടപടി എടുക്കുവാനും സർക്കാർതയ്യാറാകണം.

എസ്.എൻ.ഡി.പിയോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റി ന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50% ൽ അധികം നിയമന ങ്ങളും ന്യൂനപക്ഷങ്ങൾക്കും മുന്നോക്ക സമുദായങ്ങൾക്കും കോഴവാങ്ങി   നൽകിയ വെളളാപ്പളളി നടേശന് ന്യൂനപക്ഷം പ്രീണനത്തെ പറ്റി പറയുവാൻ ഒരു അവകാശവുമില്ല. എസ്.എൻ.ഡി.പി യോഗ
ത്തിന്റെ ആലപ്പുഴയിലെ സഹോദരൻ അയ്യപ്പൻ സ്മാരക ഇംഗ്ലീഷ്മീഡിയം സ്കൂൾ, കുമാരാനാശാൻ സ്മാരക വനിതാ സദനം, വണ്ടാനത്തെയും നീർക്കുന്നത്തെയും ആഡിറ്റോറിയങ്ങൾ തുടങ്ങിയവ വിറ്റും,കൊല്ലം ശങ്കേഴ്സിലെ സ്കാനിംഗ് സെന്ററും, ഷോപ്പിംഗ് കോപ്ലക്സും, കൊയിലാണ്ടിയിലെ കോളേജ് കെട്ടിടവും അവസാനം കോട്ടയത്തെ എഞ്ചിനിയറിംഗ് കോളേജ് ഉൾപ്പെട കോഴ വാങ്ങി എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾക്കും മുന്നാക്കകാർക്കും തീറെഴുതി നൽകിയ വെള്ളാപ്പള്ളി നടേശൻ, ജാതി സെൻസസും പിന്നാക്ക സമുദായത്തെ ദ്രോഹിച്ച EWS മിണ്ടുന്നില്ല.

2011വരെ വി.എസ് നും 2016 വരെ ഉമ്മൻചാണ്ടിയ്ക്കും 2024 വരെ പിണറായിക്കും ഇപ്പോൾ മോദിയ്ക്കും സ്തുതി പാടുന്ന വെളളാപ്പളളി നടേശൻ NDA യെയും ചതിക്കും.
വെളളാപ്പളളി നടേശനും മകൻ തുഷാറുംപ്രതികളായ കെ. കെ.മഹേശൻ കേസും മൈക്രോ ഫിനാൻസിന്റെ വിജിലൻസ് കേസുകളും  കേസുകളും സത്യസന്ഥരായ  ഉന്നത പോലീസ് ഉദ്യോഗസ്ഥ സംഘത്തെ വച്ച് അന്വേഷിക്കുവാൻ സർക്കാർ തയ്യാറാകണം.
SNDP യോഗത്തിലും എസ്.എൻ.ട്രസ്റ്റിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1996 നു ശേഷം നടത്തിയ നിയമനങ്ങളിൽ ഏക ദേശം 2000 കോടി രൂപയുടെ കോഴപ്പണം വെളളാപ്പളളിയുംസംഘവും വാങ്ങിയിട്ടുണ്ട്.കൂടാതെ കുപ്രസിദ്ധമായ വ്യാപംഅഴിമതിയേക്കാൾ ഭീകരമായ തട്ടിപ്പാണ് ബാങ്കുകളിൽ കൂടി നടത്തിയ മൈക്രോ ഫൈനാൻസ് തട്ടിപ്പ്.

ആലപ്പുഴ ജില്ലയിൽ മാത്രം എസ്.എൻ.ഡി.പി യോഗത്തിന്റെ നിരവധി സ്ഥാപനങ്ങൾ വിറ്റ് തുലച്ചപ്പോൾ ആലപ്പുഴ ജില്ലയിൽ മാത്രം വെളളാപ്പളളി കുടുംബം 5 ബാർ ഹോട്ടലുകളും നിരവധി സ്വത്തക്കളും കെട്ടിപ്പടുത്തു.

ചേർത്തലയിലെ 1500 ൽ പരംഎസ്.എൻ.ഡി.പി
കുടുംബാംഗങ്ങൾ ജപ്തിയിലായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ  മുഖ്യ പ്രതി തുഷാർ വെളളാപ്പളളിയാണ്.
കഴിഞ്ഞ 20 വർഷമായിനടത്തി വരുന്ന നിയമ ലംഘനങ്ങളുകൊളളയും ചതിയും വെട്ടിപ്പും സമഗ്രമായ അന്വേഷണം നടത്തി എസ്.എൻ.ഡി.പി യോഗത്തെ രക്ഷിക്കുവാൻ സർക്കാർ തയ്യാകണമെന്നും
അഡ്വ: എസ്.ചന്ദ്രസേനൻ, പി.എ രാജീവ്, എം.വി പരമേശ്വരൻ,അഡ്വ. കമൽജിത്ത്, അഡ്വ: അനിൽ ലക്ഷ്മണൻ, രാജേന്ദ്രൻ  എന്നിവർ  പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *