കൊല്ലം:ചലച്ചിത്ര നടനും, നിർദ്ധന ജനങ്ങളുടെ ഉറ്റ തോഴനുമായ സുരേഷ് ഗോപിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾ ജനം പുച്ഛിച്ചു തള്ളുമെന്നും, അദ്ദേഹത്തെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ ദല്ലാളന്മാരുടെ യഥാർത്ഥ വികൃതികൾ ജനങ്ങൾ ഇതിനോടകം മനസ്സിലാക്കിയന്നും സോഷ്യൽ മീഡിയ അസോസിയേഷൻ ജില്ലാ കമ്മിറ്റി പറഞ്ഞു. ഒട്ടേറെ പൊതു ജന ഉപകാരപ്രദമായ കാരുണ്യ പ്രവർത്തനങ്ങളാണ് സുരേഷ് ഗോപി ചെയ്തിട്ടുള്ളതന്നും, തൻ്റെ കർമ്മമണ്ഡലം ഏതുമായിക്കൊള്ളട്ടെ അവിടെ സത്യവും നീതിയും എന്നും നിലനിൽക്കുമെന്നുള്ള ആത്മവിശ്വാസമാണ് സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിക്ക് ഉള്ളതെന്നും ഈ വ്യകതിയുടെ നന്മ നിറഞ്ഞ അന്തസത്തയെ തകർക്കാൻ ഒരു വിഭാഗം നടത്തുന്ന ദുഷ്പ്രവർത്തികൾക്ക് കാലം മാപ്പ് തരില്ലെന്നും സോഷ്യൽ മീഡിയ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സംസ്ഥാന കോ .ഓർഡിനേറ്റർ അഡ്വ.പി.ടി.രാധാകൃഷ്ണൻ യോഗം ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചെമ്പകശ്ശേരി ചന്ദ്രബാബു ,ടി. അനിൽകുമാർ, ഫിലിപ്പ് മേമoത്തിൽ, ആമ്പാടി രാധാകൃഷ്ണ പണിക്കർ , ജനചിന്ത പ്രേം , പുലമൺ റഷീദ്, മുളവന സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
2023-10-30