പ്രണയവും വിവാഹവും പ്രമേയമാക്കുന്ന ഹ്രസ്വചിത്രം സോന NUMBER 1 യുട്യൂബില്‍ റിലീസ് ചെയ്തു…. ജോണ്‍ പി കോശി മടുക്കമൂട്ടില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകന്‍ ബിജു ഇളകൊള്ളൂരാണ്. ക്യാമറ പി വി രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹന്‍, ഗാഫിക്‌സ്: അന്‍വര്‍ വെള്ളൂര്‍കോണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനില്‍ നായര്‍ അമ്പലപ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീലാല്‍ കെ സത്യന്‍.
https://youtu.be/PJANdOdBA50?si=cO8kstRQqVzJGOXz
സജീവ് സി വാര്യരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സാബു ശ്രീധറാണ്…പാട്ട് പാടിയിരിക്കുന്നത് രമാദേവി ത്യാഗരാജന്‍. ഭര്‍ത്താവിന്റെ സംഗീതത്തിന് ഭാര്യ ഗായികയായി എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗോവിന്ദ് അനീഷ്, മഹിമാ അഭിലാഷ്, ഷിജി ശ്രേയസ്, വിജയകുമാര്‍ കൊട്ടാരത്തില്‍, ബിനു പള്ളിമണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്…പ്രണയത്തിന്റെ രൂപാന്തരങ്ങളെ സരസമായി അവതരിപ്പിക്കുകയായാണ് ചിത്രത്തിലൂടെ. ബിജു ഇളകൊള്ളൂരും ജോണ്‍ പി കോശിയും ഒന്നിക്കുന്ന മൂന്നാമത്തെ ഹ്രസ്വ ചിത്രമാണ് സോനാ നമ്പര്‍ 1. ഉറുമ്പ്, മരപ്പണിക്കാരന്റെ ഭാര്യ എന്നീ ചിത്രങ്ങളും നരത്തെ ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്…മിനി സ്‌ക്രീനില്‍ നിന്നും ഇനി ബിഗ് സ്‌ക്രീനിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും….