ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യനിധിയാണ് യോഗ. യോഗ നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട ഒരു ജീവിതചര്യയാണ്. യോഗയുടെ സ്ഥിരമായ പരിശീലനത്തിലൂടെ രക്തസമ്മർദ്ദം, ഡയബറ്റിക്, തൈറോയ്ഡ്, നടുവേദന, മാനസിക സമ്മർദ്ദങ്ങൾ, പിസിഒഡി പ്രശ്നങ്ങൾ, അമിതവണ്ണം ഇവയെല്ലാം നിയന്ത്രണവിധേയമാക്കാം.
“യോഗയും ധ്യാനവും: പ്രായഭേദമെന്യേ മനസ്സും ശരീരവും സന്തുലിതമാക്കുന്ന അതിശയശക്തികൾ”
യോഗയും ധ്യാനപരിശീലനവും ഓരോ വ്യക്തിക്കും പ്രായഭേദമന്യേ ഏറെ ഗുണകരമാണ്. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നതാണ് ഈ പ്രാചീന ശാസ്ത്രം.
യോഗയിലൂടെ മനസ്സും ശരീരവും ബലപ്പെടുത്താം.പ്രായഭേദമന്യേ എല്ലാവർക്കും യോഗയും ധ്യാനപരിശീലനവും ദിനചര്യയിലാക്കുന്നത് ഒരുപാട് ആരോഗ്യപരമായ നേട്ടങ്ങളും ഗുണങ്ങളും നൽകുന്നു.
വാർദ്ധക്യത്തിൽ പോലും യുവാവിന്റെ ആരോഗ്യവും മനശ്ശാന്തിയും നിലനിർത്താൻ സഹായിക്കുന്ന അത്ഭുതപരമായ ശാസ്ത്രമാണ് യോഗയും ധ്യാനവും. യോഗയുടെ പ്രധാന ഗുണങ്ങളിൽ ഒന്ന് ശരീരത്തെ സുസ്ഥിരവും ആരോഗ്യമുള്ള നിലയിലേക്ക് നയിക്കുകയാണ്. നിത്യേന യോഗ ചെയ്യുന്നത് കൊണ്ട് നിരവധി അസുഖങ്ങളിൽ നിന്നും ശരീരത്തിനെയും മനസ്സിനെയും സംരക്ഷിക്കാൻ കഴിയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, വയറ്റിന്റെ പ്രവര്‍ത്തനം സുഗമമാക്കുക തുടങ്ങിയ അനേകം ശാരീരിക ഗുണങ്ങൾ നൽകുന്നു.
ധ്യാനം ആന്തരിക ശാന്തി നേടാനുള്ള മാര്‍ഗമാണ്. മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞ ഈ ആധുനിക കാലഘട്ടത്തിൽ, ഇത് ആലോചനാശക്തിയെ വർധിപ്പിക്കുകയും മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. സ്ഥിരമായ ധ്യാനം മാനസികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. വേഗത നിറഞ്ഞ മത്സരങ്ങളോടുകൂടിയ തിരക്കുപിടിച്ച ജീവിതയാത്രയിലാണ് എല്ലാവരും. ഇതിൽ നിങ്ങൾക്ക് ശരീരത്തിനെയും മനസ്സിനെയും ബലപ്പെടുത്തുവാൻ വേണ്ടി യോഗയും ധ്യാനവും പ്രധാന പങ്കുവഹിക്കുന്നു. ഈ ശാസ്ത്രങ്ങൾ പിന്തുടരുന്നത് വ്യക്തിത്വവികസനത്തിനും ആരോഗ്യപരിപാലനത്തിനും സമഗ്ര മാർഗമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.സ്ഥിരമായി യോഗ ചെയ്യുന്നത് വാർദ്ധക്യസഹജമായി ഉണ്ടാകുന്ന സന്ധിവേദന കുറയ്ക്കുന്നു. ലളിതമായ കായികചടുവടുകളിലൂടെ ശാരീരിക ബലം നിലനിർത്തുന്നു. ധ്യാനം മനസ്സിന്റെ ചഞ്ചലത കുറച്ച് മനശ്ശാന്തി നേടാൻ സഹായിക്കുന്നു സമാധാനപരമായ നല്ല ഉറക്കത്തിനും വഴിതെളിക്കുന്നു.
കുട്ടികൾക്ക് വേണ്ടി നോക്കുമ്പോൾ, യോഗം ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാണ്. ശ്രദ്ധ കേന്ദ്രീകരിക്കൽ, ഓർമ്മശക്തി വർദ്ധിപ്പിക്കൽ ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു. ധ്യാനം അവരെ നല്ല രീതിയിലെ പഠനത്തിനുള്ള ഏകാഗ്രതയിലേക്ക് നയിക്കുകയും ഭയങ്ങൾ കുറയ്ക്കുകയും വിശ്വാസം വളർത്തുകയും ചെയ്യുന്നു.
ശ്രീ കാശിലിംഗസ്വാമി യോഗ വിദ്യാ പീഠം “
മരങ്ങാലി, നെയ്യാറ്റിൻകര പി. ഒ
ഫോൺ: 9 5 2 6 3 6 0 5 0 2 , 9 6 3 3 6 4 0 0 7 7.
ക്ലാസുകൾ : ചൊവ്വ, വെള്ളി ദിവസങ്ങളിൽ : രാവിലെ 6 മുതൽ 7. 30 വരെയും 7. 30 മുതൽ 9 വരെയും.
എല്ലാ ഞായറാഴ്ചയും രാവിലെ 9 മണി മുതൽ 11 മണി വരെ കുട്ടികൾക്കുള്ള ആധ്യാത്മിക പഠന ക്ലാസുകൾ നടക്കുന്നു.