ശ്രീകുമാർ മുഖത്തലയ്ക്ക് റേഡിയോ ലിസണേഴ്സ് വെൽഫയർ അസ്സോസിയേഷന്റെ ആദരം1 min read

തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് ഡയറക്ടറായി വിരമിക്കുന്ന ശ്രീകുമാർ മുഖത്തലയ്ക്ക്ഓൾ ഇൻഡ്യ റേഡിയോ ലിസണേഴ്സ് വെൽഫയർ അസ്സോസിയേഷൻ ആദരം നൽകി. അസ്സോസിയേഷൻ സെക്രട്ടറി ഷാജി വേങ്ങൂർ റേഡിയോ ശ്രോതാക്കളുടെ ഓട്ടോഗ്രാഫ് ശ്രീകുമാറിന് സമ്മാനിച്ചു.

അസ്സാസിയേഷനു വേണ്ടി ടി.വി ഹരികുമാർ കണിച്ചുകുളങ്ങര പൊന്നാടയണിയിച്ചു. പുസ്തകങ്ങളും സമ്മാനിച്ചു. അസ്സോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗണേഷ് ഇലഞ്ഞി, ജോർജ്ജ് കുറ്റിക്കാട്ട്, റഹിം പനവൂർ, സുഗത,
ആകാശവാണി മുൻ ഉദ്യോഗസ്ഥനും കാഞ്ചീരവം റേഡിയോ സ്റ്റേഷൻ
ഡയറക്ടറുമായ കാഞ്ചിയോട് ജയൻ എന്നിവർ സംബന്ധിച്ചു.

ആകാശവാണിയിലെ 35 വർഷത്തെ സേവനത്തിനു ശേഷം ഏപ്രിൽ 30 നാണ് ശ്രീകുമാർ മുഖത്തല വിരമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *