കവിത.
ശ്രീ നാരായണ ഗുരു:
കാലം കാത്തിരുന്ന യുഗപുരുഷൻ.
(കെ. പ്രേമചന്ദ്രൻ കടയ്ക്കാവൂർ.)
ചിരകാല സ്വപ്ന സാക്ഷാത്കാരമാകുമീ ഗുരുവിന്റെ തത്വസാരം .. ഒരു ജാതി.. ഒരു മത.. മൊരു ദൈവമെന്നല്ലോരുത്തമ തത്വ മുൾക്കൊള്ളേണമേവരും കേരള നാടിന്നു ചൈതന്യ ദീപം തെളിക്കുമീയാത്‌മീയ ഗുരുവേ നിൻ ചേവടി തൊഴുന്നേൻ ഗുരുവിൻ വചനങ്ങൾ വഴി കാട്ടിയായിട്ടു പാതയെ നിത്യവും പിന്തുടർന്നീടുക ആത്മീയതത്വം ദേവാംശമാക്കിയീ പുണ്യ പുരുഷൻ ഭൂജാതനായി മതേതരത്വം പുലര്ന്നൊരു ദിന- മതിയായി മോഹിച്ച യുഗ പ്രഭാവൻ കർമ്മങ്ങൾ നന്നായി ചെയ്കെന്നീടിലോ പുണ്യങ്ങൾ പിന്നാലെ ചേർന്നെത്തിടും ഉള്ളിലെയാന്ധകാരം നീക്കിയെന്നും സഹോദര്യത്തിനു പുലരി വരവേൽക്കാം…………..
.9846748613..