ക്ഷേത്രത്തില്‍ നടവരവായി ലഭിച്ചിട്ടുള്ള സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിക്കുന്നത്
തിരുവനന്തപുരം: ശ്രീപത്മനാഭൻ്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം വരുന്ന നാണയങ്ങളാണ് പുറത്തിറക്കുക.
ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിക്കുന്നത്. അതിനാല്‍ പരിമിതമായ നാണയങ്ങള്‍ മാത്രം വില്‍പനക്കുണ്ടാകുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും ഭക്തർക്ക് ഇത് നൽകുക . 17ന് രാവിലെ ക്ഷേത്രത്തിൻ്റെ കിഴക്കേനടയില്‍ ഭരണസമിതി അംഗം ആദിത്യവര്‍മ നാണയം പുറത്തിറക്കും.