ശ്രീവിദ്യാ കലാനിധി പുരസ്‌കാരം ശ്രീലത നമ്പൂതിരിക്ക്1 min read

തിരുവനന്തപുരം :ഈ വർഷത്തെ ശ്രീവിദ്യ കലാനിധി പുരസ്‌കാരംശ്രീലത നമ്പൂതിരിക്ക് സമ്മാനിക്കുമെന്ന് ശ്രീവിദ്യ കലാനികേതൻ ഭാരവാഹികൾ. ശ്രീവിദ്യയുടെ പിറന്നാൾ ദിനമായ ജൂലൈ 24ന് പുരസ്‌കാര വിതരണം നടത്തുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ പങ്കെടുത്ത മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ, ഡബ്ബിങ് ആർട്ടിസ്റ്റും, നടിയുമായ ഭാഗ്യലക്ഷ്മി, ശ്രീവിദ്യ കലാനികേതൻ സ്ഥാപക അഞ്ജന,സിനിമ -നാടക രംഗത്തെ അതുല്യ പ്രതിഭ ലീലാ പണിക്കർ, അഡ്വ. രാഖി രവികുമാർ എന്നിവരാണ്  പുരസ്‌കാര പ്രഖ്യാപനം നടത്തിയത് .

മലയാള സിനിമയുടെ പൂമുഖത്ത് കത്തിച്ചുവച്ച നിലവിളക്ക് പോലെ എന്നും പ്രകാശം പരത്തി കൊണ്ടിരുന്ന ഒരു അനുഗ്രഹീത കലാകാരിയാണ് അന്തരിച്ച അഭിനേത്രി ശ്രീവിദ്യ.ശ്രീവിദ്യയുടെ ഓർമ്മയ്ക്ക്മുന്നിൽ നമോവാകം ചെയ്തു കൊണ്ട് കുറച്ചു കലാകാരന്മാർ ചേർന്ന് 2012ൽ രൂപം കൊടുത്തിട്ടുള്ളതാണ് “ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റി”. കലാകാരിയും നർത്തകിയും ശ്രീവിദ്യാമ്മയുടെ അടുത്ത കുടുംബ സുഹൃത്തുമായ അഞ്ജിതയാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഈ കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ ഒരു നൃത്തസംഗീത പഠന കേന്ദ്രവും നടത്തിവരുന്നു.മുൻ ഇന്ത്യൻ അംബാസിഡർ ടിപി ശ്രീനിവാസനാണ്ഈ  കൾച്ചറൽ സൊസൈറ്റിയുടെ രക്ഷാധികാരി സ്ഥാനത്തുള്ളത്. പ്രശസ്ത എഴുത്തുകാരിയും ഡബ്ബിങ് ആർട്ടിസം ആയ ഭാഗ്യലക്ഷ്മിയാണ് ഉപദേശക സമിതിയുടെ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നത്.

സിനിമ, പ്രൊഫഷണൽ നാടകരംഗത്തെ അതുല്യപ്രതിഭ ലീലാപണിക്കർ, അഡ്വ. രാഖി രവികുമാർ, നൃത്ത അധ്യാപിക ലതാ ബാലചന്ദ്രൻ എന്നിവർ അടങ്ങുന്നതാണ് ഉപദേശക സമിതി. സാഹിത്യം, സിനിമ,സീരിയൽ, രംഗത്തെ മറ്റ് അനേകം പ്രവർത്തകർ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. എല്ലാവർഷവും നടത്തിവരാറുള്ള ശ്രീവിദ്യ പുരസ്കാര ചടങ്ങും ശ്രീവിദ്യാമ്മയുടെ ജന്മദിന ആഘോഷവും, ശ്രീവിദ്യ കലാനികേതൻ നൃത്ത വിദ്യാലയത്തിന്റെ വാർഷികവും ജൂലൈ 24-ന് വെൺപാലവട്ടം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5.30.ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സ ജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കുകയും, ഗതാഗത വകുപ്പ് മന്ത്രി  കെ.ബി ഗണേഷ് കുമാർ  അധ്യക്ഷത വഹിക്കുകയും ചെയ്യുന്നു. തദവസരത്തിൽ എല്ലാ വർഷവും നൽകി വരാറുള്ള പുരസ്കാരങ്ങൾ, നൽകി പുരസ്കാര ജേതാക്കളെ ആദരിക്കുന്നു. ശ്രീവിദ്യാ ക ലാനിധിയായി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അഭിനേത്രി ശ്രീലത നമ്പൂതിരിയാണ്. ശ്രീ വിദ്യാമ്മയുടെ കാലഘട്ടത്തിൽ വിദ്യാമ്മയുടെ കൂടെ പ്രവർത്തിച്ച ഒരു സഹപ്രവർത്തക എന്നുള്ള നിലയിലും ഇത്രയും വർഷത്തെ അവരുടെ സിനിമ ജീവിതസപര്യക്കുള്ള അംഗീകാരം ആയിട്ടാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്.
ശ്രീവിദ്യ ഗുരു പുരസ്കാരം,45 വർഷത്തെ നൃത്ത അധ്യാപന രംഗത്തെ അനുഭവം മുൻനിർത്തി ഗുരു വി മൈഥിലി അവർകൾക്കും, 45 വർഷക്കാലമായി കേരള നടനം അധ്യാപനം നടത്തുന്ന ഗുരു അംബിക മോഹൻ അവർകൾക്കും നൽകി ആദരിക്കുന്നു. ശ്രീവിദ്യാ കർമ്മ പുരസ്കാരം, വിജയ പദത്തിലെത്തിയ ഒരു സ്ത്രീ സംരംഭക എന്ന നിലയിൽ ഓൺലൈൻ സർവീസ് നടത്തുന്ന മാഗിക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നതായും  അറിയിച്ചു.

കലയും ജീവകാരുണ്യവും കർമ്മ പ്രതിബദ്ധതയും സമന്വയിപ്പിച്ചുക്കൊണ്ടുള്ളതാണ് ശ്രീവിദ്യാകലാനികേതന്റെ പ്രവർത്തന രീതി. ശ്രീ വിദ്യ കലാനികേതന്റെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും ആതുരസേവന രംഗത്തെ പ്രവർത്തനങ്ങൾക്കും എന്നും മാതൃകയാണ്.ശ്രീവിദ്യയുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കുന്നതിനായി  ജീവിതം സമർപ്പിച്ച അഞ്ജിതയുടെ നിസ്വാർത്ഥ സേവനമാണ് ശ്രീവിദ്യ കലാനികേതകന്റെ മുതൽക്കൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *