9/7/22
കൊളംമ്പോ :ശ്രീലങ്കയിൽ കലാപം രൂക്ഷം. പ്രസിഡന്റ് രജപക്സെയെ കാണാനില്ലെന്ന് അഭ്യൂഹങ്ങൾക്കിടെ പ്രധാനമന്ത്രി വിക്രമസിംഗേ രാജി വയ്ക്കാൻ തയാറാണെന്ന് അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് താൻ രാജി വയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. സർവ്വകക്ഷി സർക്കാർ ഉണ്ടാക്കാൻ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായേക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രി സൈനിക ആസ്ഥാനത്തേക്ക് മാറ്റിയതെന്നാണ് വിവരം. രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ വസതി വളഞ്ഞത്.
പോലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വസതിക്കരികിലേക്ക് ഇരച്ചുകയറി. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷാവിന്യാസമുള്ള വസതിക്ക് ചുറ്റും പ്രതിഷേധക്കാര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. അഭയാർഥികളുടെ പ്രവാഹം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ അതിർത്തികളിൽ ജാഗ്രത പാലിക്കുന്നു.