9/3/23
തിരുവനന്തപുരം :SSLC പരീക്ഷക്ക് ഇന്ന് തുടക്കം, ഹയർ സെക്കന്ററി പരീക്ഷകൾ 10ന് ആരംഭിക്കും. SSLC പരീക്ഷ ഇന്ന് തുടങ്ങി,29 ന് അവസാനിക്കും. 4,19362 വിദ്യാര്‍ഥികളാണ് ഇക്കുറി എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ അവസാനവട്ട ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടുള്ളത്.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 50%ലേറെ കുട്ടികൾ ഇംഗ്ലീഷിൽ പരീക്ഷ എഴുതുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
2,13,801 ആണ്‍കുട്ടികളും, 2,05,561 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത് . രാവിലെ 9.30 ന് ആണ് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കുക.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 10 ന് ആരംഭിച്ച് 30 ന് അവസാനിക്കും. ഈ പരീക്ഷകളും രാവിലെ 9.30 ന് തുടങ്ങും.ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയില്‍ 425361 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 4,42,067 വിദ്യാര്‍ഥികളുമാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നാം വര്‍ഷ പരീക്ഷയെഴുതുന്നത് 28,820 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം പരീക്ഷയ്ക്കിരിക്കുന്നത് 30,740 വിദ്യാര്‍ഥികളുമാണ്. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 13 ന് ആരംഭിക്കും.