SSLC ക്ക് 99.69%വിജയം1 min read

തിരുവനന്തപുരം : SSLC പരീക്ഷഫലം പ്രഖ്യാപിച്ചു.വിജയ ശതമാനം 99.69%.കഴിഞ്ഞ വർഷത്തെക്കാൾ0.01%ത്തിന്റെ കുറവ്.425563പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.71831പേർ മുഴുവൻ വിഷയങ്ങൾക്കും A+നേടി. വിജയ ശതമാനം കൂടിയ റവന്യു ജില്ല കോട്ടയം ആണ്.99.92%ആണ് വിജയ ശതമാനം. കുറവ് തിരുവനന്തപുരം ജില്ലക്കാണ്.99.08%ആണ് വിജയ ശതമാനം.100%വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും, കുറവ് ആറ്റിങ്ങലും(99%) ആണ്.മുഴുവൻ A+നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം ആണ്.4934വിദ്യാർത്ഥികൾ അവിടെ A+നേടി.

ഗൾഫിൽ 7സെന്ററുകളിലായി 533പേർ പരീക്ഷ എഴുതിയതിൽ 516പേർ വിജയിച്ചു.96.81%ആണ് വിജയ ശതമാനം.3സ്കൂളുകൾ 100%വിജയം കൈവരിച്ചു.

ലക്ഷദ്വീപിലെ 9സെന്ററുകളിൽ 285പേരിൽ 227പേർ വിജയിച്ചു.97.19%വിജയം.6സ്കൂളുകൾ 100%വിജയം കൈവരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *