അവകാശ സംരക്ഷണത്തിന്റെ തീജ്വാല പാകി സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള) തിരുവനന്തപുരം മേഖല കൺവെൻഷൻ1 min read

തിരുവനന്തപുരം :അവകാശ സംരക്ഷണ സമരാഗ്നിയുടെ ജ്വാല പാകി സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള)യുടെ തിരുവനന്തപുരം മേഖല കൺവെൻഷൻ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു.

SBEA(K)സംസ്ഥാന പ്രസിഡന്റ് എസ്. സുരേഷ് കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷാഫി. എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ വിജേഷ് എം. പി. മുഖ്യപ്രഭാഷണം നടത്തി.അസിസ്റ്റന്റ് സെക്രട്ടറി R. സന്തോഷ്‌ കുമാർ സ്വാഗതകർമ്മം നിർവഹിച്ചു.

സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള) 31 -ാമത് സമ്മേളനം ജൂൺ 22, 23 തീയതികളിൽ കൊല്ലത്ത് നടക്കുന്നതിന് മുന്നോടിയയാണ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചത് . ജനകീയവും തൊഴിലാളിക്ഷേമപരവുമായ നമ്മുടെ സുദീർഘമായ ചരിത്രത്തിനും മഹത്തായ പാരമ്പര്യത്തിനും അനുസൃതമായി, ഈ സമ്മേളനം വിജയകരമായി നടത്തുക എന്നത് ലക്ഷ്യമാണെന്നും,രാജ്യത്ത് പൊതുവെയും, വിശിഷ്യ ബാങ്കിംഗ് മേഖലയിലും തൊഴിലാളികൾ ഏറെ ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണ്. ക്രമാതീതമായി ഉയരുന്ന ജോലിഭാരം, തൊഴിലിടത്തെ അനാവശ്യ സമ്മർദ്ദം, ജോലിയും വ്യക്തിജീവിതവുമായുള്ള ആരോഗ്യകരമായ സന്തുലനം നഷ്ടമാകുന്ന സാഹചര്യം, ആവശ്യത്തിന് ജീവനക്കാരുടെ അഭാവം, സ്ഥിരം നിയമനങ്ങൾ നടക്കാത്തത്, സ്ഥലം മാറ്റങ്ങളിൽ ഉൾപ്പെടെ നിലനിൽക്കുന്ന സുതാര്യതയുടെ അഭാവവും വിവേചനവും, ബാങ്കുക ളുടെ സ്വകാര്യവത്കരണ ഭീഷണി, വ്യാപകമാകുന്ന താത്കാലികകരാർ തൊഴിൽ രീതി തുടങ്ങി, തൊഴിലാളികൾ പ്രക്ഷോ ഭങ്ങളിലൂടെ അതിജീവിക്കേണ്ട നിരവധിയായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ സമ്മേളനത്തിന്റെ പ്രസക്തി വർധിപ്പിക്കുമെന്നും,മെഡിക്കൽ ഇൻഷുറൻസ് സ്കീം, വെക്കേഷൻ ലീവ് പോളിസി, കോൺട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് ആനുകൂല്യ ത്തിലെ അസമത്വം തുടങ്ങിയ നിരവധി വിഷയങ്ങളിലെ അവകാശ നിഷേധങ്ങൾ തിരുത്തിക്കുറിക്കുവാനുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്ന തീരുമാനങ്ങൾ ഈ സമ്മേളനം കൈക്കൊളളുമെന്നും  ജില്ലാ കൺവെൻഷനിൽ വിലയിരുത്തി.

ഈ പ്രശ്നങ്ങൾ ബാങ്ക് ജീവനക്കാരുടെ ഇടയിലും പൊതു സമൂഹത്തിന്റെ മുന്നിലും ചർച്ചാവിഷയമാക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളനത്തിന് മുന്നോടിയായി ശാഖാ സന്ദർശനങ്ങൾ, ജില്ലാമേഖലാ സമ്മേളനങ്ങൾ, പ്രചരണ പരിപാടി കൾ, ചർച്ചകൾ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ ട്രേഡ് യൂണിയൻ AIBEA – AISBIEA – AKBEF മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ചും പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, കലാസംസ്കാരിക പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള 500 ലധികം പ്രതിനിധികൾ ജൂൺ 22, 23 ലെ സമ്മേളനത്തിൽ സംബന്ധിക്കുമെന്നും നേതാക്കൾ അഭിപ്രായപെട്ടു.

 

AKBEF ജില്ലാ സെക്രട്ടറി സുബിൻ ബാബു, AKBFE CC മെമ്പർ ശ്രീകുമാരൻ നായർ, AKBEF വനിതാ ജില്ലാ കൺവീനർ സാവിത്രി, SBEA (K)അസിസ്റ്റന്റ് ട്രഷറർ സയൻ ഡി ജോസഫ്, AKBRF ജില്ലാ ചെയർപേർസൺ പ്രഭാദേവി, SBTRA അസിസ്റ്റന്റ് സെക്രട്ടറി K. S. ഗീത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

SBEA(K )RBO 1റീജണൽ സെക്രട്ടറി രമൺ ജോസ്,SBEA(K )RBO 2 റീജണൽ സെക്രട്ടറി അരുൺ. ബി,SBEA(K )RBO 3 റീജണൽ സെക്രട്ടറി ബെവൻ. A,SBEA(K )RBO 4 S. സുരേഷ് കുമാർ റീജണൽ കമ്മറ്റികളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.SBEA(K)റീജണൽ ചെയർമാൻ രാജശേഖരൻ നായർ സന്നിഹിതനായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *