തിരുവല്ല : തൈമലമഞ്ഞാടിയിൽ പ്രവർത്തിക്കുണ സുദർശനം നേത്രചികിത്സാലയം പഞ്ചകർമ്മ സെൻ്ററിൻ്റെ പുതിയ അനക്സ് മന്ദിരം ഉത്ഘാടനം ഇന്ന് നിർവ്വഹിക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടി താമസിക്കുവാൻ വേണ്ടി ആശുപത്രിയോട് ചേർന്ന് അനക്സ് സ്ഥാപിച്ചിട്ടുള്ളതന്ന് ആശുപത്രി ഡയറക്ടേഴ്സ് പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ ജാസ് പോത്തൻ പുതിയ മന്ദിരത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കും.പ്രമോദ് ഫിലിപ്പ് തുരുത്തേൽ, ഹാഷിം മുഹമ്മദ്, മാർ വെൽസ് ടീം സുദർശനം ഫുട്ബാൾ ക്ലബ്ബ് അംഗങ്ങൾ മുഖ്യ സാന്നിദ്ധ്യം വഹിക്കും. ബ്രഹ്മശ്രീകണ്ണൻ കാഞ്ഞിരപ്പള്ളി മഠത്തിൻ്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമവും വാസ്തു പൂജയും രാവിലെ നടക്കും. ആശുപത്രി ഡയറക്ടർ ശാന്തി ഗോകുൽ, സീനിയർ ഫിസിഷ്യൻ ഡോ.ചിത്രാ രാജൻ, ഡോ.രതീഷ് കുമാർ, ഡോ.ലിജു മാത്യുഇളപ്പുങ്കൽ ,അഡ്വ.രഘുക്കുട്ടൻ പിള്ള, ശിശുരോഗ വിദഗ്ധൻ ഡോ.സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യപങ്കാളികളാണ്.
2024-02-27