തിരുവനന്തപുരം : പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി.തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ താരം സ്റ്റാർ ഹോട്ടലിലേക്ക് പോയി.
ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താല്‍കാലികമായി പേര് നല്‍കിയിട്ടുളളത്. പത്ത് ദിവസത്തോളം രജനീകാന്ത് തലസ്ഥാനത്തുണ്ടാകുമെന്നാണ് സൂചന.
ശംഖുംമുഖം, വെളളായണി എന്നിവിടങ്ങളിലാകും ചിത്രീകരണം.നാഗര്‍കോവില്‍,കന്യാകുമാരി എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 170’. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
മഞ്ജു വാര്യര്‍, ഫഹദ് ഫാദില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്തകൾ സൂചിപ്പിക്കുന്നു.