കർഷകർക്ക് കൃത്യസമയത്ത് വളം നൽകണം, ഫാക്ടിനും, വളം വിതരണക്കാർക്കും സുരേഷ് ഗോപിയുടെ നിർദേശം1 min read

തൃശൂര്‍ : കര്‍ഷകര്‍ക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഫാക്ടിനും വളം വിതരണക്കാര്‍ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശം. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ കര്‍ഷക സംഘടന പ്രതിനിധികളും വളം വിതരണക്കാരും ഫാക്ട് അധികൃതരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം നല്‍കിയത്.
വളം കൃത്യസമയത്ത് ലഭിക്കുന്നതിന് തടസ്സം നേരിടുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വളം സമയത്ത് തന്നെ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫാക്റ്റില്‍ നിന്ന് വളം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതായി വിതരണക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും കൃത്യസമയത്തും ആവശ്യമായ അളവിലും വളം ലഭ്യമാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കാലതാമസം പരിഹരിക്കാം എന്ന് ഫാക്ട് ഡയറക്ടര്‍ അനുപം മിത്ര യോഗത്തില്‍ അറിയിച്ചു. ജനറല്‍ മാനേജര്‍ ജിതേന്ദ്ര കുമാറും മറ്റ് ഓഫീസര്‍മാരും പങ്കെടുത്തു.സംവിധായകനും ജൈവ കര്‍ഷകനുമായ സത്യന്‍ അന്തിക്കാടിന്റെ വീട്ടിലായിരുന്നു ചര്‍ച്ച.
രഘുനാഥ് സി.മേനോന്‍, E P ഹരീഷ് മാസ്റ്റർവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *