തിരുവനന്തപുരം :ശക്തമായ മഴയില്‍ കുന്നിടിഞ്ഞ വര്‍ക്കല ക്ലിഫിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദർശനം നടത്തി.
ക്ലിഫ് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജിയോളജി വകുപ്പ്, ജില്ലാ കലക്ടർ എന്നിവരുമായി ചർച്ച നടത്തും. റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് ഉടൻ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രകൃതിയുടെ അൽഭുതന്മായി രേഖപ്പെടുത്തിയ ക്ലിഫ് സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകൾ വേണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.
രാവിലെ എട്ടുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി.