13/6/22
പാലക്കാട് : മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ തന്നെ നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. അതിനാല്‍ സ്വപ്നക്ക് ഇ.ഡി സുരക്ഷ ഒരുക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കേസില്‍ തന്നെ നിശ്ശബ്ദയാക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വന്‍ സംഘത്തിന്റെ അന്വേഷണം നടക്കുന്നു. നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാന്‍ ശ്രമം നടക്കുന്നു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാര്‍ ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാന്‍ ശ്രമം നടത്തി. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുകയാണ്. അവരെ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.