9/3/23
തിരുവനന്തപുരം :സ്വർണക്കടത്ത് കേസിൽ ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന . ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി 5 മണിക്ക് ഫേസ്ബുക് ലൈവിൽ വരുമെന്നും സ്വപ്ന ഫേസ്ബുക്കിലൂടെ അറിയിച്ചു . സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന പുറത്ത് വിട്ടിട്ടില്ല.
‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്.
വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’ എന്ന് മാത്രമാണ് സ്വപ്‌ന അറിയിച്ചത്.
അതേസമയം സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ഒന്‍പത് മണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.