മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന, ഒത്തു തീർപ്പിന് ശ്രമിച്ച ആളിന്റെ പേര് വിജയ് പിള്ള,;ഇത്തവണ എം. വി. ഗോവിന്ദനെതിരെയും ആരോപണം1 min read

9/3/23

തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. സിപിഎം സെക്രട്ടറി എം. വി. ഗോവിന്ദന്റെ നിർദേശ പ്രകാരം വിജയ് പിള്ള എന്നൊരാൾ തന്നെ സമീപിച്ചതായും സ്വപന FB ലൈവിൽ പറയുന്നു.

ശിവശങ്കറും സി എം രവീന്ദ്രനും അടക്കം തന്നെ ഉപയോഗിച്ചതിനുശേഷം എല്ലാ കാര്യങ്ങളും തന്റെ തലയില്‍ വയ്ക്കാനായി 15 മാസം ജയിലിലയച്ചു. സത്യം തുറന്നുപറയാന്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും സഹായിച്ചില്ല. തന്നെ കെണിയിലാക്കി. ഡി ഐ ജിയും മറ്റും അവരുടെ ആവശ്യത്തിനനുസരിച്ച്‌ പല വോയിസ് റെക്കാഡുകളും ചെയ്യിച്ചു. ശിവശങ്കറിന്റെ യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിനുശേഷമാണ് താന്‍ സത്യം പുറത്തുപറയാന്‍ തുടങ്ങിയത്.

മൂന്ന് ദിവസം മുന്‍പ് വിജയ് പിള്ള എന്നൊരാള്‍ ഇന്റര്‍വ്യൂ ചെയ്യാനെന്ന പേരില്‍ ബാംഗ്ളൂര്‍ വരണമെന്നും കാണണമെന്നും പറഞ്ഞു. അവിടെപോയി സംസാരിക്കുന്നതിനിടെയാണ് മനസിലായത് അത് സന്ധിസംഭാഷണം ആയിരുന്നു എന്നത്. ഒരാഴ്ച സമയം തരാം മക്കളെയുംകൊണ്ട് ഇവിടെനിന്ന് ഹരിയാനയോ ജയ്‌പൂരോ പോകണം.അവിടെ എല്ലാ സൗകര്യവും ഒരുക്കിതരും. മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും എതിരായ എല്ലാ തെളിവുകളും കൈമാറണമെന്ന് പറഞ്ഞു. തെളിവുകള്‍ എല്ലാം അവര്‍ നശിപ്പിച്ചോളുമെന്ന് പറഞ്ഞു.

ബാംഗ്ളൂരില്‍ നിന്ന് പോയില്ലെങ്കില്‍ ഇനി സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്നുകളയുമെന്നും, തീര്‍ത്തുകളയുമെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയ്ക്കും വീണയ്ക്കും യൂസഫ് അലിയ്ക്കും എതിരെ സംസാരിക്കുന്നതുനിര്‍ത്തി പറഞ്ഞതെല്ലാം കള്ളമാണെന്ന് ജനങ്ങളോട് പറഞ്ഞ് ഇവിടെനിന്ന് പോകണമെന്ന് പറഞ്ഞു. ഇതിനായി 30 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. യൂസഫി അലി തനിക്ക് പണിതരും എന്നും അതിനാല്‍ സൂക്ഷിക്കണമെന്നും പറഞ്ഞു. യൂസഫലി വിചാരിച്ചാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയത്ത് മയക്കുമരുന്ന് പോലുള്ളവ ബാഗില്‍വച്ച്‌ തന്നെ പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ലൈവില്‍ വെളിപ്പെടുത്തി. ഒരു കോംപ്രമൈസിനും തയ്യാറല്ലെന്നും സ്വ‌പ്ന വ്യക്തമാക്കി.

‘നിങ്ങൾക്ക് എന്നെ ജയിലിൽ വേണമെങ്കിലും അയക്കാം,  ഞാൻ ഇല്ലെങ്കിൽ എന്റെ ലോയറും എന്റെ ഫാമിലി മെമ്പേഴ്സും ഈ ഫൈറ്റ് മുന്നോട്ട് കൊണ്ടുപോകും. നമ്മൾ ഫാമിലി മെമ്പേഴ്സ് അവസാനം കണ്ട് മാത്രമേ അടങ്ങത്തുള്ളൂ.ഇത് നിങ്ങളെയൊക്കെ അറിയിക്കണമെന്നുണ്ടായിരുന്നു മാധ്യമങ്ങൾക്ക് പറഞ്ഞ കാര്യങ്ങളുട, വിജയ് പിള്ളയുടെ വിവരങ്ങളും, അദ്ദേഹത്തിന്റെ ഓഫറും മെയിലും, ഫോട്ടോ എല്ലാം ഞാൻ മാധ്യമങ്ങൾക്ക് കൊടുക്കുന്നുണ്ട് പിന്നെ എത്രനാൾ ജീവനോടെ ഉണ്ടാവുമെന്ന് അറിയില്ല.പ്രാർഥന ഉണ്ടാകണം, ഒരു കാര്യം കൂടി ക്ലിയർ ചെയ്യണം എന്നും ഫേസ്ബുക്കിൽ ലൈവ് വരുന്നു എന്ന് ഞാൻ പറഞ്ഞത് മലയാളത്തിൽ ആണ് അതിന്റെ മകളാണ് എഴുതിയത് എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല അതുകൊണ്ടുതന്നെ വേറെ ഗൂഢാലോചനയും അങ്ങനത്തെ ഒരു കാര്യങ്ങളും ഇല്ല’എന്നും സ്വപ്ന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *