10/3/23
തിരുവനന്തപുരം :സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയെ കണ്ടത് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ്. സ്വപ്ന തന്നെ കുടുക്കുകയായിരുന്നു. എന്റെ പുറകിൽ ആരുമില്ല, എം. വി. ഗോവിന്ദൻ മാഷിനെ അറിയാമെന്നുമാത്രമാണ് പറഞ്ഞത്. സ്വപ്നയുമായി ഹോട്ടലിൽ സംസാരിച്ചത് പരസ്യമായാണ്.താൻ അഭിഭാഷകനല്ല, അങ്ങനെ പറഞ്ഞിട്ടില്ല. വെബ് സീരിസ് ലാഭത്തിന്റെ 30%തരാം എന്നാണ് പറഞ്ഞത്. സ്വപ്നക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും വിജേഷ് പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിജേഷ് ഹാജരായിരുന്നു. വ്യാഴാഴ്‌ച രാത്രി 12 മണിയോടെയാണ് ഇ.ഡി ഇയാളെ വിട്ടയച്ചത്. തെളിവുകള്‍ നല്‍കി കേരളം വിടാന്‍ വിജേഷ് 30 കോടി രൂപയുടെ വാഗ്‌ദാനം തനിക്ക് നല്‍കിയെന്നായിരുന്നു സമൂഹമാദ്ധ്യമത്തിലൂടെ കഴിഞ്ഞദിവസം സ്വപ്‌ന സുരേഷ് നടത്തിയത്.