തിരുവനന്തപുരം :സ്വാതന്ത്ര്യസമരസേനാനിയും 1957 ലെ ഒന്നാം കമ്യൂണിസ്റ്റ്മന്ത്രിസഭയിലെ
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും,
പത്തുവർഷക്കാലം കേരള നിയമസഭാ ചീഫ് വിപ്പും,23 വർഷക്കാലംവർക്കല മണ്ഡലത്തിലെ
നിയമസഭാ സാമാജികനും, പ്രമുഖ പത്രപ്രവർത്തകനുമായിരുന്ന കമ്യൂണിസ്റ്റ് നേതാവ് സ:ടി.എ.മജീദിന്റെ
സ്മരണക്കായി ടി.എ.മജീദ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 44-ാമത് പുരസ്കാരം കേരളത്തിലെ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രിശ്രീ.കെ.രാജന് നൽകും.
റവന്യൂവകുപ്പ്നവീകരിക്കുന്നതിനായി നടത്തിവരുന്ന ശ്രമങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
പുരസ്‌കാരകമ്മിറ്റിയുടെ കണ്ടെത്തലുകൾ
1. സ്മാർട്ട് വില്ലേജ് ഓഫീസുകൾ കേരളത്തിൽ അതിവേഗം പൂർണ്ണമാകുന്നു. ഓൺലൈൻ സേവനങ്ങൾ സജ്ജമാക്കി.
2. ഭൂമി പതിച്ചു കിട്ടിയവർക്ക് ഉപാധികൾ ലഘൂകരിക്കുന്നതിന് കേരള ഭൂപതിവ് (ഭേദഗതി) നിയമം നിർമ്മിച്ചു.
3.ഭൂമി തരം മാറ്റാൻ RDO മാത്രമായിരുന്ന അധികാരം ഡെ.കളക്ടർമാർക്കും കൂടി നൽകി. ഇതിനകം മൂന്ന് ലക്ഷം അപേക്ഷകൾ തീർപ്പാക്കി.
4. രണ്ടര വർഷം കൊണ്ട് 3,30,114 പേർക്ക് പട്ടയം നൽകി.
5. രണ്ടാം ഭൂപരിഷ്കരണം എന്ന് വിശേഷിപ്പിക്കാവുന്ന ഭൂമിയുടെ ഡിജിറ്റലൈസേഷൻ അതിവേഗം പൂർത്തിയായി വരുന്നു.
6. ഒരുപൗരന് ഒരു തണ്ടപ്പേര് ഇതിനായി യുണീക്ക് തണ്ടപ്പേര്സംവിധാനം നടപ്പാക്കി.
7. വില്ലേജ് തല ജനകീയ സമിതികൾ നിലവിൽ വന്നു.
8. അടിയന്തരദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസർമാർക്ക് 25000/-ചെലവഴിക്കാൻ അധികാരം നൽകി.
9. ധനകാര്യസ്ഥാപനങ്ങളിൽ
വായ്പഅടയ്ക്കാൻപ്രയാസപ്പെടുന്നവർക്ക് കാലയളവും ഗഡുവും അനുവദിക്കുന്ന
നിയമം നിയമസഭ പാസാക്കി.
സേവനം ജനങ്ങൾക്ക്
സത്യസന്ധവും സുതാര്യവുമായ ഭരണ നിർവഹണത്തിനുമായി
നടത്തുന്ന പരിശ്രമങ്ങളെ ജൂറി വിലമതിക്കുന്നു.
44-ാമത് ടി.എ.മജീദ്സ്മാരകപുരസ്കാരം
ബഹു:റവന്യൂഭവനനിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന് 20/07/2024 വൈകു: 4 മണിക്ക് വർക്കല പുത്തൻ ചന്ത കിംഗ്സ് ഹാളിൽ കൂടുന്ന യോഗത്തിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി സ:ബിനോയ് വിശ്വം സമ്മാനിക്കും. ട്രസ്റ്റ് ചെയർമാൻ
സ:മാങ്കോട് രാധാകൃഷ്ണൻEx.MLA അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ. അനിൽ അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ നേതാക്കൾ സംബന്ധിക്കും.
പ്രൊഫ.വിശ്വമംഗലംസുന്ദരേശൻ,
ഡോ.വള്ളിക്കാവ് മോഹൻദാസ്,
മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരുൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്
.ടി.എ.മജീദ് സ്മാരക അവാർഡ് ജേതാക്കൾ
1.പി.ടി.ഭാസ്കരപണിക്കർ
2. ലക്ഷ്മി.എൻ.മേനോൻ
3. തോപ്പിൽ ഭാസി
4. കേശവൻ പോറ്റി
5. കെ.വി.സുരേന്ദ്രനാഥ്
6.വൈക്കം ചന്ദ്രശേഖരൻനായർ
7. സുഗതകുമാരി
8. ഒ.മാധവൻ
9.ജി.ദേവരാജൻ
10. പുതുപ്പള്ളി രാഘവൻ
11.ഡോ.എൻ.എ.ഖരിം .
12. പി.ഭാസ്കരൻ
13. എസ്.എൽ പുരം സദാനന്ദൻ
14.കെടാമംഗലം സദാനന്ദൻ
15. പുതുശ്ശേരി രാമചന്ദ്രൻ
16. ഒ.എൻ.വി
17. തെങ്ങമം ബാലകൃഷ്ണൻ
18.പി.ഗോവിന്ദപിള്ള
19. കാക്കനാടൻ
20. കെ.പി.എ.സി.ലളിത
21. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ
22. വി.എസ്.അച്ചുതാനന്ദൻ
23. വെളിയം ഭാർഗവൻ
24.എം.ചന്ദ്രദത്തൻ
25. ഈ.ചന്ദ്രശേഖരൻനായർ
26. അടൂർ ഗോപാലകൃഷ്ണൻ
27. ഡോ.ആർ.വി.ജി.മേനോൻ
28. കാനം രാജേന്ദ്രൻ
29. ജസ്റ്റിസ് കമാഷ
30. പി.തിലോത്തമൻ
31. പെരുമ്പുഴ ഗോപാലകൃഷ്ണൻ
32. അഡ്വ.ജി.ആർ.അനിൽ
33. ശ്രീകുമാരൻ തമ്പി
34. അഡ്വ:കെ.രാജൻ
മാങ്കോട് രാധാകൃഷ്ണൻ (ചെയർമാൻ)വി.മണിലാൽ
(കൺവീനർ),A. M. റൈസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.