28/3/23
ചെന്നൈ :ജയലളിതയ്ക്കുശേഷം ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തതിനെതിരെ OPS പക്ഷം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെ എടപ്പാടി സ്ഥാനമുറപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ഹര്‍ജികളില്‍ വിധി വന്നതിനുശേഷം മാത്രമേ ഫലം പ്രഖ്യാപിക്കാവൂ എന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹര്‍ജികള്‍ തള്ളിയതിനൊപ്പം കഴിഞ്ഞ ജൂലായിലെ ജനറല്‍ കൗണ്‍സിലിലെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.ഇതോടെ പാര്‍ട്ടിയുടെ പുതിയ ബൈലായ്ക്ക് നിയമസാധുത കൈവരികയും ചെയ്തു.
ജയലളിതയുടെ മരണത്തിനുശേഷം അധികാരത്തെച്ചൊല്ലിയാണ് ഇ പി എസ് , ഒ പി എസ് പക്ഷങ്ങള്‍ തമ്മിലടി തുടങ്ങിയത്. വനനഗരത്തില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലോടെ തമ്മിലടി പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ഇരട്ട നേതൃത്വ സംവിധാനം ഒഴിവാക്കുകയും പളനിസ്വാമിയെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായും കൗണ്‍സിലില്‍ തീരുമാനിച്ചു. ഒപ്പം പനീര്‍ ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ തീരുമാനമാണ് നീണ്ട നിയമയുദ്ധത്തിന് വഴിവച്ചത്.