ചെന്നൈ :തമിഴ്നാട് സ്റ്റേറ്റ് പോലീസിലെ കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള റാങ്കുകാർക്ക് അവരവരുടെ ജില്ലക്കുള്ളിൽ സൗജന്യ യാത്ര ചെയ്യുന്നതിന് സ്മാർട്ട് കാർഡ് ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്, ഉടൻ എല്ലാ സേനാംഗങ്ങളും സമാർട്ട് കാർഡിനാവശ്യമായ വിവരങ്ങൾ നൽകാൻ തമിഴ്നാട് DGP യുടെ നിർദ്ദേശം….. കുറച്ചുനാൾ മുൻപ് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ ഡ്യൂട്ടി ക്കായി യൂണിഫോമിൽ പോകുകയായിരുന്ന കോൺസ്റ്റബിളിനോട് പൈസ ആവശ്യപ്പെടുന്നതും പോലീസുകാരൻ നൽകാതിരുന്നതും ഏറെ വൈറലായിരുന്നു, കണ്ടക്ടറുടെ ശാഠ്യം മൂലം മറ്റു യാത്രക്കാർ പണം നല്കിയാണ് ബസ് യാത്ര തുടർന്നത്. സംഭവം കണ്ടക്ടർ തന്നെയാണ് വാട്സാപ്പ് വഴി പ്രചരിപിച്ചത് ഇതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലാണ്. ഡ്യൂട്ടി ക്കായി സഞ്ചരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പണം നൽകേണ്ടതില്ല എന്ന തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. MK സ്റ്റാലിൻ്റെ വാക്കിൽ വിശ്വസിച്ചാണ് താൻ അങ്ങനെ ചെയ്തതെന്ന് പോലീസുകാരൻ വിശദീകരിച്ചിരുന്നു. അതിൻ്റെയടിസ്ഥാനത്തിലാണ് കണ്ടക്ടർക്ക് സസ്പെൻഷനും ലഭിച്ചത്. പോലീസിനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസും പ്രസ്തുത കണ്ടക്ടർ നേരിടുകയാണ്. സംഭവത്തെ തുടർന്ന് പോലീസ് തമിഴ്നാട്ടിലെമ്പാടും സർക്കാർ വാഹനങ്ങളുടെ നിയമലംഘനങ്ങൾ പിടികൂടി രണ്ട് കോടിയോളം രൂപ പിഴ ചുമത്തിയതും മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറോട് വിശദീകരണം തേടിയതും വാർത്തയായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തമിഴ്നാട് സർക്കാരിൻ്റെ നടപടി
2024-11-29