25/6/22
തിരുവനന്തപുരം :എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി ലഭിച്ച ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് TBSK (താത്കാലിക ജോലി ചെയ്ത ഭിന്നശേഷികാരുടെ സംയുക്ത കൂട്ടായ്മ )ജൂൺ 27മുതൽസെക്രട്ടറിയേറ്റിന് മുന്നിൽ അതിജീവന സമരം സംഘടിപ്പിക്കുന്നു.
നാളിതുവരെ ഭിന്നശേഷികാരായ ഇവരുടെ പ്രശ്നങ്ങളിൽ ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിയോ, വകുപ്പ് മന്ത്രിയോ അനുകൂലതീരുമാനം രേഖാമൂലം എഴുതി നൽകാതെ സമരം അവസാനിപ്പിക്കില്ലന്നും TBSK സംസ്ഥാന നേതാക്കൾ അറിയിച്ചു.