19/9/22
മുന്നൂറോളം പുതമുഖങ്ങൾക്കൊപ്പം സുരഭി ലക്ഷ്മി , ഷാലിൻ സോയ, ശ്രീവിദ്യ മുല്ലശ്ശേരി, സ്നേഹ അനു , ബിനോയ് ആൻറണി, മുരുകൻ മാർട്ടിൻ , അരുൺ നായർ എന്നീ താരങ്ങളെയും അണിനിരത്തി ഖൈസ് മിലെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തല ‘.
പത്ത് കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം ഇതിനോടകം സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടി ശ്രദ്ധിക്കപ്പെട്ടതാണ്.
ചിത്രത്തിലെ സിദ്ദ് ശ്രീറാം പാടിയ ‘പൂങ്കൊടിയേ..’ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.
ചേരി ജീവിതത്തിന്റെ അസന്തുലവും അതിജീവന ശ്രമങ്ങളും തീവ്രമായി അവതരിപ്പിക്കുന്ന ‘തല’ എന്ന ത്രില്ലർ നവംബറിൽ കേരളത്തിലെ തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
ഗാനങ്ങൾ : വിനായക് ശശികുമാർ & ഖൈസ് മിലെൻ.സംഗീതം : അങ്കിത് മേനോൻ. ഛായാഗ്രഹണം : രാജേഷ് രത്നാസ്. എഡിറ്റർ : ശരത് ഗീതാലാൽ. ശബ്ദ സംവിധാനം : രാജേഷ് പി.എം. കല: സാബു സൂര്യ.പ്രൊഡക്ഷൻ ഡിസൈൻ : സജു തങ്കശ്ശേരി. വസ്ത്രാലങ്കാരം : അർച്ചന നായർ. ചമയം : പ്രദീപ് രങ്കൻ. പരസ്യകല : ആനന്ദ് രാജേന്ദ്രൻ.
ബെറ്റർ എർത്ത് എൻറർടൈൻമെൻറ്സ് & മാനിയ മൂവീ മാജിക്സിന്റെ ബാനറിൽ റോഷൻ മഹമ്മൂദ് ആണ് നിർമ്മാണം. പി ആർ ഓ എം കെ ഷെജിൻ