6/4/23
കൊച്ചി:മലയാളപുരസ്കാര സമിതിയുടെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള മലയാളപുരസ്കാരം തല്ലുമാല എന്ന ചിത്രത്തിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ,ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്‌മാന് ,ചലച്ചിത്ര നിർമാതാവും ജേസി ഫൗണ്ടേഷൻ ചെയർമാനുമായ
ജെ. ജെ കുറ്റികാടും, ചലച്ചിത്ര സംവിധായകൻ ഷാമോൻ ബി പറേലിലും ചേർന്ന് പുരസ്ക്കാരം സമർപ്പിച്ചു.
കേരളത്തിലെ യുവത്വം, തീറ്ററിൽ ആർപ്പുവിളികളോടെ സ്വീകരിച്ച ചിത്രമാണ് തല്ലുമാല. മികച്ച ദൃശ്യആവിഷ്കാരവും, മ്യൂസിക്കും വസ്ത്രാലങ്കാരത്തിന്റെ പുതുമയും സംവിധാന മികവും ചിത്രത്തെ മികച്ചതാക്കി, ജനപ്രിയമാക്കി.
അയ്മനം സാജൻ