8/5/23
മലപ്പുറം :താനൂർ ദുരന്തത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബോട്ടപകടത്തെ തുടർന്ന് ഒളിവിൽ പോയ നാസറിനായി പോലീസ് ഊർജിതമായി അന്വേഷണം നടത്തിരുന്നു. നരഹത്യ കുറ്റം ചുമത്തിയ നാസറിൻമേൽ കീഴടങ്ങാനുള്ള സമ്മർദ്ദം ഉണ്ടായിരുന്നു. നേരത്തെ നാസറിന്റെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അതിനിടെ അപകടത്തിൽപ്പെട്ട ബോട്ടിന് ലൈസൻസ്, രെജിസ്ട്രേഷൻ, ഇവ ഇല്ലായിരുന്നു. കൂടാതെ സ്രാങ്കിന് ലൈസൻസ് ഇല്ലെന്ന വിവരവും പുറത്തുവരുന്നു.
പെരുന്നാളിന് മുൻപ് പോലീസ് കസ്റ്റഡിയിൽ എടുത്ത ബോട്ട് വൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നാസർ പിറ്റേ ദിവസം ബോട്ട് വീണ്ടെടുത്തിരുന്നു.