തയ്യൽ തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന നേതൃത്വക്യാമ്പ് രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും1 min read

തിരുവനന്തപുരം: അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യൽ തൊഴിലാളികൾക്ക് വേണ്ടി മാത്രം രൂപീകരിച്ച സംഘടനയാണ് തയ്യൽ തൊഴിലാളി കോൺഗ്രസ്. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികളും 100 കണക്കിന് യൂണിറ്റ് കമ്മിറ്റികളുമായി പ്രവർത്തിക്കുന്ന ഐഎൻടിയുസി കേന്ദ്ര സംസ്ഥാന അഫിലേഷൻ ഉള്ള ഏക സംഘടന കൂടിയാണ് തയ്യൽ തൊഴിലാളി കോൺഗ്രസ്. 2023 സെപ്റ്റംബർ 16, 17 തീയതികളിൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന അൻഹകൾക്കും ജില്ലാ പ്രതിനിധികൾക്കും വേണ്ടി തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിന് സമീപമുള്ള അധ്യാപക ഭവനിൽ വച്ച് സംസ്ഥാന നേതൃത്വ ക്വാടത്തും 2024 ജൂൺ ഒന്നിന് രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തിയതിനു ശേഷം 9.30ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ നടക്കും. 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വൗതസംഘം ജനറൽ കൺവീനർ കെ. ജയരാമൻ സ്വാഗതം പറയുകയും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുകയും തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് അധ്യക്ഷനായിരിക്കുന്നതുമാണ്. വിദേശ മലയാളികൾക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളക്ക് രമേശ് ചെന്നിത്തല ‘കാരുണ്യസ്പർശം” ഉപകാരം നൽകി ആദരിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായ ഡോക്ടർ പാളയം അശോകനെയും, എ. ആർ ആനന്ദിനെയും ഡോക്ടർ സന്തോഷ് സൗപർണികയെയും ചടങ്ങിൽ അനുമോദിക്കും എം.വിൻസെന്റ് എംഎൽഎ.വി.എസ്. ശിവകുമാർ, അഡ്വക്കേറ്റ്.റ്റി ശരത് ചന്ദ്രപ്രസാദ്, അഡ്വക്കേറ്റ് ജി സാധൻ, മേരി പുഷ്പം എന്നിവർ ആശംസ പ്രസംഗം നടത്തും. 7 മണിക്ക് തയ്യൽ തൊഴിലാളികളും ക്ഷേമനിധി ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ആൽ തൊഴിലാളി ക്ഷേമനിധി ജില്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജി എസ് രാജ് ടാക്കും. സി. മുത്തുസ്വാമി നന്ദി പറയും. ഉച്ചയ്ക്കുശേഷം രണ്ട് മണിമുതൽ തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി. ജെ ജോസഫ് ക്ലാസ് എടുക്കുന്നതും 4 മണിക്ക് നടക്കുന്ന കാമ്പിന്റെ സമാപന യോഗത്തിൽ തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുധാകരൻ  പ്ലാക്കാട് സ്വാഗതം പറയുകയും ക്യാമ്പ് ഡയറക്ടർ സി മുത്തുസ്വാമി അവലോകന റിപ്പോർട്ട്അവതരിപ്പിക്കുകയും ശേഷം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ജി പുരുഷോത്തമൻനായർ അദ്ധ്യക്ഷതവഹിക്കുന്നതുമാണ്. സി.ആർ. മഹേഷ് എം.എൽ.എ. വി ആർ പ്രതാപൻ, കൃഷ്ണവേണി ശർമ, സതികുമാരി, നേമം സജീർ, എന്നിവർ ആശംസ പ്രശ്നം നടത്തുകയും തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ട്രഷറർ എം എസ് മുള്ളി നന്ദിയും പറയും തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സാഗതസംഘം സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *