വയറിന്റെ അഥവാ കുടലിന്റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ പ്രത്യേകം വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്റെ ആരോഗ്യത്തിനായി അത്യാവശ്യം കഴിക്കേണ്ടത്.
അത്തരത്തില്‍ വയറിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം.
1.തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
2.പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കിയ മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് പനീര്‍. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
3. ഗ്രീൻ ടീ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഗ്രീന്‍ ടീ പതിവാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ല കാര്യമാണ്.
4. ഉള്ളിയാണ് ഈ പട്ടികയില്‍ അടുത്തതായി ഉള്‍പ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മള് ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി നല്ല രീതിയിൽ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.