മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ്”ദ ലൈഫ് ഓഫ് മാൻഗ്രോവ് ” നേടി1 min read

മികച്ച പരിസ്ഥിതി ചിത്രത്തിനുളള ഫിലിം ക്രിട്ടിക്സ് അവാർഡ് 2024, എൻ.എൻ.ബൈജു സംവിധാനം ചെയ്ത ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിന് ലഭിച്ചു.

പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തൃശൂർ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ,പരിസ്ഥിതി മലിനീകരണത്തിനെതിരെ ശക്തമായ മെസ്സേജുമായി എത്തുന്ന ചിത്രം, മികച്ച പരിസ്ഥിതി ചിത്രമായി ഫിലിം ക്രിട്ടിക്സ് അവാർഡിന് തിരഞ്ഞെടുക്കുകയായിരുന്നു.

കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമത്തിന്റെ കഥ, മാതാപിതാക്കൾ നഷ്ടപ്പെട്ട കാൻസർ ബാധിച്ച അഞ്ചു എന്ന കൊച്ചു പെൺകുട്ടിയുടെ കഥകളിലൂടെ ലോകം അറിയുന്നു. ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും,പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടൽക്കാടുകളും, അത് നട്ടു വളർത്തിയ ചാത്തനും, പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരൻ മാഷും, തന്റെ എല്ലാമെല്ലാമായ അച്ഛനും ,പ്രിയപ്പെട്ട കൂട്ടുകാരും,എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങളായി എത്തുമ്പോൾ,ലോകം ഞെട്ടുന്നു.

അഞ്ചു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, അയ് ഷ്ബിൻ എന്ന പതിമൂന്നുകാരിയാണ്. ചിത്രത്തിലെ നെടുംതൂണായാ അഞ്ചുവിനെ ഈ നടി ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.

എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ , ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം രചന, സംവിധാനം – എൻ.എൻ.ബൈജു , ക്യാമറ – നിധിൻ തളിക്കുളം, എഡിറ്റിംഗ് – ജി.മുരളി, ഗാനങ്ങൾ – ഡി.ബി.അജിത്ത്, സംഗീതം – ജോസി ആലപ്പുഴ, കല-റെ ജി കൊട്ടാരക്കര,കോസ്റ്റ്യൂം – വിഷ്ണു രാജ്, മേക്കപ്പ് – ബിനോയ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ – ശ്യാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രതീഷ് ഷൊർണ്ണൂർ, അസോസിയേറ്റ് ഡയറക്ടർ – സോന ജയപ്രകാശ്,അസിസ്റ്റന്റ് ഡയറക്ടർ- ബ്ലസൻ എസ്, ഹരിത, വിനയ, സ്റ്റിൽ – മനു ശങ്കർ, പി.ആർ.ഒ – അയ്മനം സാജൻ

സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ ,നസീർ മുഹമ്മദ് ചെറുതുരുത്തി , ബിജു രാജ്,കോട്ടത്തല ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *