വിഷുക്കണിയുമായി’ തിർത്ഥം’ മ്യൂസിക് ആൽബം പ്രേക്ഷകരിലേക്ക്1 min read

9/4/23

വ്യത്യസ്തമായ ഒരു വിഷു ആൽബം ഗാനവുമായി എത്തുകയാണ് യുവ സംവിധായകൻ സൈബിൻ ലൂക്കോസ്. തീർത്ഥം എന്ന് പേരിട്ട ഈ മ്യൂസിക് ആൽബം പ്രേക്ഷകർക്ക് ഒരു മനോഹരമായ വിഷുക്കണി ഒരുക്കിക്കൊണ്ട് മുന്നേറുന്നു. ഈഡൻ മെലഡിക്രീയേഷൻ്റെ ബാനറിൽ നിർമ്മിച്ച തീർത്ഥത്തിൻ്റെ വരികൾ പ്രശസ്ത ഗാനരചയിതാവ് ചിറ്റൂർ ഗോപിയുടേതാണ്.സംഗീതം പി.ആർ.മുരളി.ജോൺ പോൾ ആണ്ഗാനംആലപിച്ചത്.

ഒരു പ്രണയ ജോഡികളുടെ വിഷുസ്മരണകളിലൂടെയാണ് സംവിധായകൻ ഗാനം അവതരിപ്പിക്കുന്നത്. വളക്കൂട്ടം കിലുങ്ങും ….. എന്ന് തുടങ്ങുന്ന ഗാനം എല്ലാ പ്രേക്ഷകരെയും ആകർഷിയ്ക്കും. ഗാനരചനയും, സംഗീതവും, ആലാപനവും, സംവിധാനവും മികച്ചു നിൽക്കുന്നു.
ഈഡൽ മെലഡി ക്രീയേഷൻ നിർമ്മിച്ച തീർത്ഥം രചന, സംവിധാനം – സൈബിൻ ലൂക്കോസ്,

ഗാനരചന – ചിറ്റൂർ ഗോപി ,സംഗീതം – പി.ആർ.മുരളി, ആലാപനം – ജോൺ പോൾ, ഡി.ഒ.പി – രാഹുൽ, കോറിയോഗ്രാഫി – സൗമ്യ വാഗമൺ, ആർട്ട്,മേക്കപ്പ് – അജിത്ത് പുതുപ്പള്ളി, പോസ്റ്റർ -സായിറാം,പി.ആർ.ഒ- അയ്മനം സാജൻ .
മഹേഷ്, ശ്രീലക്ഷ്മി, ഗായത്രി, ബിബിന, സൂര്യ, ഫെലിക്സ് എന്നിവർ അഭിനയിക്കുന്നു.

 

ഈഡൽ മെലഡിക്രീയേഷൻ യൂറ്റ്യൂബ് ചാനലിൽ തീർത്ഥം റിലീസ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *