തമിഴ്നാട്ടില്‍ തലൈവര്‍ എന്നാല്‍ ഒരാള്‍ മാത്രമേയുള്ളൂ, ഞങ്ങള്‍ ഒന്നിച്ചൊരിടത്തു താമസിച്ചവരാണ്: സൂപ്പര്‍സ്റ്റാര്‍ വിവാദത്തില്‍ ബാല1 min read

തമിഴ് നാട്ടില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ വിവാദത്തില്‍ പ്രതികരിച്ച്‌ നടൻ ബാല.

തമിഴ്നാട്ടില്‍ തലൈവര്‍ എന്നാല്‍ ഒരാള്‍ മാത്രമേയുള്ളൂ, അത് സൂപ്പര്‍സ്റ്റാര്‍ രജനികാന്താണെന്ന് ബാല പറഞ്ഞു. വിജയ് സാറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെങ്കിലും ബന്ധം വേറെ സത്യം വേറെ എന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാല പ്രതികരിച്ചു.

ബാലയുടെ വാക്കുകൾ

വിജയ് സാറിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും അടുത്ത ബന്ധമുള്ളവരാണ്. ഞങ്ങള്‍ വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് ഒന്നിച്ചു താമസിച്ചവരാണ്. അവിടെ ഒരുപാട് സിനിമക്കാര്‍ ഉണ്ടായിരുന്നു. എന്റെ വീടും അദ്ദേഹത്തിന്റെ വീടും തമ്മില്‍ ഒരു റോഡ് മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു.

പക്ഷേ ബന്ധം വേറെ സത്യം വേറെ. തമിഴ്നാട്ടില്‍ തലൈവര്‍ എന്നാല്‍ ഒരാള്‍ മാത്രമേയുള്ളൂ. അത് സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ്. തമിഴ്നാട്ടില്‍ മാത്രമല്ല ഇന്ത്യ മൊത്തം അങ്ങനെയാണ്. ഒരു പടം ഇറങ്ങിയാല്‍ 200 കോടി നേടുന്നുണ്ട്. ഇപ്പോള്‍ ജവാൻ എന്ന സിനിമ ഇറങ്ങി, അത് 1000 കോടി ബോക്സ്‌ ഓഫീസില്‍ നേടി. ഇനി അടുത്ത വിജയ് പടം ഇറങ്ങട്ടെ അത് 1400 കോടി അടിക്കട്ടെ.

എല്ലാവരും സന്തോഷമായി ഇരിക്കട്ടെ. അതല്ലേ നല്ലത്. എല്ലാവരും ഒരുപോലെ വളരണം. അതാണ് ആരോഗ്യകരമായ മത്സരം തന്നെ . ഒരു ലക്ഷ്യം സാധ്യമായി കഴിഞ്ഞാല്‍ അടുത്തതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടേയിരിക്കണം. അപ്പോഴല്ലേ വളര്‍ച്ചയുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *