4/5/23
തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി.എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുകയും, വലിയ വാർത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. അപ്പോഴാണ് സെക്ഷൻ 306 ipc എന്ന ചിത്രത്തിൻ്റെ പോസ്റ്ററിൽ തിറയാട്ടത്തിൻ്റെ പേര് ഉപയോഗിച്ചു കൊണ്ട്, പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഇതിനെതിരെ, നിർമ്മാതാവ് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ.ഫിലിം ചേംബറിലും, പ്രൊഡ്യൂസേഴ്സ് അസോസേഷ്യേനിലും, തിറയാട്ടത്തിൻ്റെ നിർമ്മാതാവ് രാജി പരാതി കൊടുത്തു കഴിഞ്ഞു.
ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ തിറയാട്ടം കണ്ണൂരിലും, തലശ്ശേരിയിലും നാലാം വാരത്തിലേക്ക് എന്നായിരുന്നു, സെഷൻ 306 IPC എന്ന ചിത്രത്തിൻ്റെ പരസ്യവാചകം .മലയാള സിനിമയിൽ തന്നെ ആദ്യമാണ് ഒരു ചിത്രത്തിൻ്റെ ടൈറ്റിൽ,ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പായി, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ ഉപയോഗിക്കുന്നതെന്ന്,തിറയാട്ടത്തിൻ്റെ അണിയറ പ്രവർത്തകർ ആരോപിക്കുന്നു .
സജീവ് കിളി കുലം സംവിധാനം ചെയ്ത തിറയാട്ടത്തിൽ ജിജോ ഗോപിയാണ് നായകൻ.ചിത്രീകരണം പൂർത്തിയായി, സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന തിറയാട്ടം ഉടൻ തീയേറ്ററിലെത്തും