12/9/23
വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്.ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 22-ന് ചിത്രം തീയേറ്ററിലെത്തും.
തിറയാട്ടം എന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു . എ.ആർ.മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി എ. ആർ ആണ് ചിത്രം നിർമ്മിക്കുന്നത്.
നിപ്പ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്.മലയാള സിനിമയിൽ ഇതുവരെ ആരും അവതരിപ്പിക്കാത്ത വിശ്വൻ മലയൻ എന്ന തെയ്യക്കാരൻ്റെ വേഷത്തിൽ ജിജോ ഗോപി തിളങ്ങി. തെയ്യക്കാരൻ്റെ ശരീരഭാഷയിൽ മിന്നുന്ന പ്രകടനം നടത്താൻ ജിജോ ഉപവാസം അനുഷ്ഠിച്ച് തെയ്യം പഠിച്ചു. ദാഹജലം പോലും കുടിക്കാതെ, കോലം കെട്ടി ദിവസങ്ങളോളം ആടി. അതിസങ്കീർണ്ണമായ കഥാപാത്രമാണ് വിശ്വൻ മലയൻ .തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യൻ. നാട്ടുകാരിൽ ചിലർക്ക് വിശ്വൻ ഒരു ഹീറോയാണെങ്കിൽ, മറ്റ് ചിലർക്ക് അയാൾ ഒരു വില്ലനാണ്. ഞാറ്റുവേല പാടം കടന്ന്, കന്നി കൊയ്ത്ത് കഴിഞ്ഞു്, പൂരപ്പറമ്പിലെ കെട്ടുകാഴ്ചകളിൽ ഗ്രാമം ഒന്നടങ്കം മുങ്ങിത്താഴുമ്പോൾ, ജീവതകാശത്തിലെ പെരുമലയൻ പട്ടെറിഞ്ഞ് എങ്ങോ പോയ്മറഞ്ഞിരുന്നു!
താളമേളങ്ങളുടെ പശ്ചത്തലത്തിൽ, താളപ്പിഴകളുടെ കഥ പറയുകയാണ് തിറയാട്ടം.സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുൻപേ, ജിവിതകാശത്തിൽ പോയ്മറഞ്ഞ പെരുമലയൻ്റെ കഥ.മലയാളത്തിൽ ആദ്യമാണ് ഇത്തരമൊരു കഥ ചലച്ചിത്രമാകുന്നത്.
എ.അർ.മെയിൻ ലാൻഡ് പ്രൊഡക്ഷൻസിനുവേണ്ടി രാജി എ.ആർ നിർമ്മിക്കുന്ന തിറയാട്ടം സജീവ് കിളികുലം- രചന, സംവിധാനം നിർവ്വഹിക്കുന്നു. കോ .പ്രൊഡ്യൂസർ – വിനീത തുറവൂർ,ക്യാമറ – പ്രശാന്ത് മാധവ്, എഡിറ്റർ -രതീഷ് രാജ്, ഗാനങ്ങൾ – സജീവ് കിളികുലം, നിഥിൻ കെ.ചെറിയാൻ (മഴമുകിൽ )സംഗീതം – സജീവ് കിളികുലം, എബിൻ പള്ളിച്ചൻ (മഴമുകിൽ) ആലാപനം – മധു ബാലകൃഷ്ണൻ,നിത്യാമാമൻ, റീജ, രേണു ചന്ദ്ര, സൗണ്ട് എഡിറ്റിംഗ് സൂപ്പർവൈസിംഗ്-രങ്കനാഥ് രവി, സൗണ്ട് ഡിസൈൻ – വൈശാഖ് ശോഭൻ ,പശ്ചാത്തല സംഗീതം – എബിൻ പള്ളിച്ചൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സതീന്ദ്രൻ പിണറായി, ഓർക്കസ്ട്രേഷൻ – കമറുദീൻ കീച്ചേരി, എഫക്റ്റസ് – ഹെപ്റ്റ,കല – വിനീഷ് കൂത്തുപറമ്പ് ,സംഘട്ടനം – ബ്രൂസ്ലി രാജേഷ്, നൃത്തം – അസ്നീഷ്, മേക്കപ്പ് – ധർമ്മൻ പാമ്പാടി, പ്രജി കൂത്തുപറമ്പ്, വസ്ത്രാലങ്കാരം -സുരേഷ്, വാസു വാണിയംകുളം, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ – പ്രമോദ് പയ്യോളി, അസിസ്റ്റൻ്റ് ഡയറക്ടർ – വിജയകൃഷ്ണ ,ടോണി തോമസ്, ധനീഷ് വയലാർ , മാനേജേഴ്സ് – ഷാനവാസ്, പ്യാരിലാൽ ,അസോസിയേറ്റ് ക്യാമറ ,സ്റ്റിൽ – അജിത്ത് മൈത്രേയൻ, ഡിസൈൻ – മനു ഡാവിഞ്ചി, സ്റ്റുഡിയോ – ലാൽ മീഡിയ,പി.ആർ.ഒ- അയ്മനം സാജൻ.
ജിജോ ഗോപി ,അനഘ,ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, ടോജോ ഉപ്പുതറ, റിയാസ് എം.ടി,നാദം മുരളി, ശിവദാസൻ മട്ടന്നൂർ, ദീപക് ധർമ്മടം, രാജേന്ദ്രൻ തയാട്ട്,അജയഘോഷ്, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി, പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബാബു കൊരട്ടി, ബാബു മുനിയറ,അജിത്ത് പിണറായി, രവി ചീരാറ്റ,വിജേഷ് മുഹമ്മ, രതീഷ് പാനൂർ, സുൽഫിയ,കൃഷ്ണ, ശ്രീകീർത്തി, ഗീത, ഐശ്വര്യ ,ഗ്രീഷ്മ ,മാസ്റ്റർ നീലകണ്ഠൻ എന്നിവർ അഭിനയിക്കുന്നു .