തിരുവനന്തപുരം :വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി തൊഴിലാളി ദിനത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. എം. ഡി. ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും എം.പിയുമായ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കോഓപ്പറേറ്റീവ് ടൂറിസം കോർപറേഷൻ സെക്രട്ടറി ഡോ: മുഹമ്മദ് അനസ് മുഖ്യപ്രഭാഷണം നടത്തി.
അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൽറ്റി ഹെഡ് സജേഷ്,മാർക്കറ്റിംഗ് ഹെഡ് അരവിന്ദ്,പി. ആർ.ഒ.വിജയകുമാർ, ഫാക്കൽറ്റിമാരായ സോനാ ശശി, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.