ടച്ചിങ്‌സ് ഇല്ലാത്ത ഒരു മദ്യപാനത്തെ കുറിച്ച് ആര്‍ക്കും ചിന്തിക്കാനാകില്ല. അച്ചാറും മിച്ചറുമൊക്കെ ടച്ചിങ്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്.
എന്നാല്‍ എല്ലാ ഭക്ഷണ സാധനങ്ങളും ടച്ചിങ്‌സായി ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളതാണ് വസ്തുത.
മദ്യപിക്കുമ്പോൾ ടച്ചിങ്‌സിനായി കഴിവതും ജങ്ക് ഫുഡ് അല്ലെങ്കില്‍ അത്തരത്തില്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ കൊഴുപ്പ് കൂടുതല്‍ ശരീരത്തിനകത്തെത്തും.
പൊതുവേ മദ്യപിക്കുമ്പോൾ ശരീരം ആല്‍ക്കഹോളിനെ പുറന്തള്ളാന്‍ ശ്രമിക്കും. ഇതിനിടെ അകത്തെത്തുന്ന കൊഴുപ്പിനെ എരിച്ചുകളയാന്‍ ശരീരത്തിന് കഴിയാതെ വരും. ഇത് ശരീരത്തിന് ഒരുപാട് ദോഷം ചെയ്യുന്നതാണ്.
അതേസമയം സലാഡ്, ഫ്രൂട്ട്സ്, നട്ട്സ്, ധാരാളം വെള്ളം ഇവയെല്ലാം കഴിക്കാന്‍ ശ്രമിക്കുക. ഇവയിലെല്ലാം കൊഴുപ്പ് കുറവായതിനാല്‍ ശരീരത്തിന് അതികം ദോഷം ചെയ്യില്ല.