3/3/23
ഡൽഹി :ത്രിപുരയിലെ സഖ്യത്തിൽ കോളടിച്ചത് കോൺഗ്രസിന്, കൂട്ടുകെട്ടിൽ ഉള്ളത് കൂടി പോയ സിപിഎമ്മിൽ മുറുമുറുപ്പ് തുടങ്ങി.’വന്നവെള്ളം നിന്ന വെള്ളത്തെ ”കൊണ്ടുപോയ അവസ്ഥയിൽ സിപിഎം നിൽകുമ്പോൾ പൂജ്യത്തിൽ നിന്നും 3സീറ്റ് ലോട്ടറിയടിച്ച കോൺഗ്രസ് ഉള്ളിൽ ചിരിക്കുന്നു.
ത്രിപുരയില്‍ പ്രതീക്ഷിച്ച ഫലം ഉളവാക്കിയില്ലെന്ന് മാത്രമല്ല. സിപിഎമ്മിന് താരതമ്യേനെ ഇത് നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.കേരളത്തിലെ നേതാക്കൾ സഖ്യത്തെ അനുകൂലിച്ചിരുന്നില്ല.
കഴിഞ്ഞ തവണ ഒറ്റയ്ക്ക് 16 സീറ്റുകള്‍ നേടിയ സിപിഐഎമ്മിന് ഇത്തവണ ത്രിപുരയില്‍ നേടനായത് 11 സീറ്റുകളാണ്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്ന് സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ സിപിഎമ്മിന് 16 സീറ്റുകള്‍ നേടാനായിരുന്നു. കാല്‍ നൂറ്റാണ്ട ഭരിച്ച സംസ്ഥാനം കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരിച്ചുപിടിക്കാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടലാണ് പിഴച്ചത്.
ബിജെപി വിരുദ്ധ വോട്ടുകള്‍ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അത് നേടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത സിപിഎമ്മിന് ഇനി ആകെ മുന്നിലുള്ളത് കേരളം മാത്രമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം കൂടി വിട്ടുപോയാല്‍ 49 വര്‍ഷത്തിനിടെ ഒരിടത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി എത്തും.
ആദ്യമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ തിപ്രമോദ പാര്‍ട്ടി പോലും സിപിഎമ്മിനേക്കാള്‍ സീറ്റ് നേടുകയും ചെയ്തിരുന്നു. പ്രദ്യൂത് ദേബ് ബര്‍മ്മയുടെ നേതൃത്വത്തില്‍ 13 സീറ്റുകള്‍ നേടാന്‍ തിപ്രമോദയ്ക്ക് കഴിഞ്ഞിരുന്നു. അതേസമയം മേഘാലയയില്‍ പോലും കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഭരണം കയ്യാളിയിരുന്ന അവര്‍ കേവലം അഞ്ചു സീറ്റുകളില്‍ മാത്രമാണ് വിജയം നേടിയത്.