തിരുവനന്തപുരം ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സിൽ മൂന്ന് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ1 min read

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബിസിനസ് സ്കൂൾ ആയ പള്ളിപ്പുറം ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് (എഎസ്ബി) സംസ്ഥാനത്തെ അണ്ടർ ഗ്രാജുവേറ്റ് (ബിരുദ) വിദ്യാഭ്യാസത്തെ പുനർനിർവചിച്ചുകൊണ്ട് മൂന്ന് ബാച്ചിലർ ബിരുദ കോഴ്സുകൾ തുടങ്ങുന്നു . വികസ്വര സാങ്കേതികവിദ്യകളായ എഐ, ഫിൻടെക്, ഡേറ്റാ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് ബിരുദ പ്രോഗ്രാമുകൾ.

ബിസിഎ (ഓണേഴ്സ്) ഡേറ്റാ സയൻസ് ആന്റ് എ ഐ, ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് ആന്റ് ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ ആന്റ് ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നതെന്നും ഈ കുസാറ്റ് ബിരുദ പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതവും വ്യവസായ ലോകത്തിന്റെ ആവശ്യങ്ങൾ നേരിടാൻ പര്യാപ്തവുമാണെന്ന്
കാർത്തിക് രാജ (നോളജ് കൺസൾട്ടൻ്റ് – യുജി പ്രോഗ്രാംസ് ), ഡോ.സി. കൃഷ്ണകുമാർ (ഡയറക്ടർ എ എസ് ബി), പ്രഫ. ബിജോയ് തോമസ് കുരുവിള ( ഫാക്കൽറ്റി,എഎസ്ബി), പ്രഫ. ബി.ദീപു (ഹെഡ് ഓഫ് ഓപ്പറേഷൻസ്, ട്രിൻസ് ഗ്രൂപ്പ്) എന്നിവർ തിരുവനന്തപുരത്ത് നടന്ന
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി.കൂടുതൽ
വിവരങ്ങൾക്ക് ഫോൺ :
9847563334, 9961439966.
ഇമെയിൽ : admission.asb@gmail.com, admissions@asbindia.org.in,
വെബ്സൈറ്റ് :
www.asb.ac.in

Leave a Reply

Your email address will not be published. Required fields are marked *