തിരുവനന്തപുരം :തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു. ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്നൗ സ്വദേശിയാണ്. ദുർഗാപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിയിൽ ബി. ടെക് നേടിയിട്ടുണ്ട്. അതിനു ശേഷം ഒരു വർഷം ഡേറ്റ അനലിസ്റ്റായും പ്രൊഡക്ട് അനലിസ്റ്റായും ജോലി നോക്കിയിട്ടുണ്ട്.
ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചേംബറിൽ പുതിയ അസിസ്റ്റൻ്റ് കളക്റെ സ്വീകരിച്ചു. എ ഡി എം പ്രേംജി സി ,ഡെപ്യൂട്ടി കളക്ടർമാരായ സുധീഷ്,ചെറുപുഷ്പ ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ബിൻസിലാൽ,ഹുസൂർ ശിരസ്തദാർ രാജശേഖരൻ തുടങ്ങിയവരും സംബന്ധിച്ചു.